പൂജയെ ശ്രീനിലയത്തിലേക്കു കൊണ്ടുവന്ന് സുമിത്ര; ശീതളും സച്ചിനും വീണ്ടും ഒന്നിക്കുന്നു… | Kudumbavilakku Today Episode 12 August 2022 Malayalam

Kudumbavilakku Today Episode 12 August 2022 Malayalam : സരസ്വതിയമ്മ ചോദിക്കുന്നത് ശരിതന്നെയാണ്….പുറത്തുനിന്ന് ഒരാളെ കൊണ്ടുവന്ന് ഈ വീട്ടിൽ താമസിക്കുമ്പോൾ അനുവാദം ചോദിക്കണ്ടേ.ഈ സുമിത്രക്ക് ഇതെന്തുപറ്റി? രോഹിത്തുമായുള്ള ഒരു ബന്ധത്തിന് താൽപര്യമില്ലെന്ന് നൂറുവട്ടം പറയുന്നുണ്ട്.എന്നിട്ടും രോഹിത്തിൻറെ മകൾ പൂജയെ ശ്രീനിലയത്തിലേക്ക് സ്വന്തം ഇഷ്ടപ്രകാരം കൂട്ടിക്കൊണ്ടുവരുന്നു.ഇതൊക്കെ കാണുമ്പോൾ പ്രേക്ഷകർക്ക് ഭ്രാന്ത് പിടിക്കുന്നുണ്ട്… ഈ പോക്ക് എങ്ങോട്ടാണ്. നിലവിലെ സാഹചര്യത്തിൽ ശിവദാസമേനോന് പോലും ഒരു മാറ്റം വന്നുപെട്ടിട്ടുണ്ട് എന്ന് സുമിത്രക്ക് അറിയാവുന്നതാണ്… എന്നിട്ടും ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടതില്ലായിരുന്നു.

പൂജയെ ശ്രീനിലയത്തിലേക്ക് കൊണ്ടുവരുന്നത് എന്താണെങ്കിലും രോഹിത്തുമായുള്ള സൗഹൃദം തുടരുന്നതിലേക്കും അതുവഴി പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ടെന്ന് സുമിത്ര തിരിച്ചറിയണമായിരുന്നു…അതൊന്നും നോക്കാതെയാണ് ഇപ്പോൾ പൂജയെ ശ്രീനിലയത്തിലേക്ക് സുമിത്ര വിളിച്ചു കൊണ്ടുവരുന്നത്. എന്താണെങ്കിലും ശ്രീനിലയത്തിൽ കയറിപ്പറ്റിയ സ്ഥിതിക്ക് പൂജ ഇനി തൻറെ ലക്ഷ്യം സാധിക്കാതെ തിരിച്ച് പോകും എന്ന് തോന്നുന്നില്ല.

രോഹിത്തിനെ സുമിത്രയുമായി ഒന്നിപ്പിക്കുക എന്ന ഉദ്ദേശം ഒരുപക്ഷേ നിറവേറ്റിയിട്ട് തന്നെയാകും പൂജയുടെ മടങ്ങിപ്പോക്ക്. ഇതേസമയം ശീതളും സച്ചിനും വീണ്ടും ഒന്നിക്കുകയാണ്. അങ്ങനെയൊരു ഇമോഷണൽ രംഗം കുടുംബവിളക്കിന്റെ പുതിയ പ്രൊമോ വീഡിയോയിൽ കാണാം. ആ പോക്ക് എങ്ങോട്ടാണെന്ന് കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു.ഒരു സാധാരണവീട്ടമ്മയുടെ കുടുംബജീവിതത്തിൽ സംഭവിക്കുന്ന പ്രശ്നങ്ങളും അത് താണ്ടിയുള്ള അവരുടെ വിജയകഥയുമാണ് കുടുംബവിളക്ക് പറയുന്നത്.

നടി മീരാ വാസുദേവ് നായികയായെത്തുന്ന കുടുംബവിളക്ക് പരമ്പര റേറ്റിംഗിൽ ഒന്നാം സ്ഥാനത്താണ്. വർഷങ്ങൾക്കുശേഷം അഭിനയരംഗത്തേക്ക് മീരാ വാസുദേവ് തിരിച്ചെത്തുന്നത് കുടുംബവിളക്ക് പരമ്പരയിലൂടെ ആയിരുന്നു. ഏറെ മികവാർന്ന അഭിനയമാണ് താരം പരമ്പരയിൽ കാഴ്ചവെക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഇപ്പോൾ നടി മീര വാസുദേവിനുള്ളത്. നടി ചിത്ര ഷേണായിയാണ് ഈ പരമ്പര നിർമ്മിക്കുന്നത്.