വീണ്ടും ചരിത്ര വിജയം ആവർത്തിക്കാൻ ജിത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ “12th Man” | 12th Man

12th Man : മലയാളത്തിലെ വിഖ്യാത സംവിധായകരിലൊരാളായ ഫാസിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ” മഞ്ഞിൽ വിരിഞ്ഞ പൂക്കൾ” എന്ന ചലചിത്രം മലയാള സിനിമാ ലോകത്തിന് സമ്മാനിച്ച താരനായകനാണല്ലോ പ്രേക്ഷകരുടെ പ്രിയപ്പെട്ട ലാലേട്ടൻ. യാതൊരു സിനിമ പാരമ്പര്യവും ഇല്ലാതെ തന്റെതായ പ്രയത്നം കൊണ്ട് ഇന്ന് മോളിവുഡിലെ രണ്ട് താര രാജാക്കന്മാരിൽ ഒരാളായി വാഴുന്ന ഇതിഹാസം കൂടിയാണ് മോഹൻലാൽ.

മലയാള സിനിമയുടെ ഖ്യാതി വാനോളം ഉയർത്തുന്നതിൽ ഇവർ വഹിച്ച പങ്ക് ചെറുതൊന്നുമല്ല എന്ന് ഏതൊരു സിനിമാ പ്രേമികൾക്കും അറിയാവുന്നതാണ്. മാത്രമല്ല ഏതുതരത്തിലുള്ള കഥാപാത്രമാണെങ്കിലും അതിന്റെ പരിപൂർണതയിൽ അഭിനയിച്ചു ഫലിപ്പിക്കാൻ കഴിയും എന്നത് തന്നെയാണ് ഇൻഡസ്ട്രിക്ക് അകത്തും പുറത്തും ഉള്ള ഈയൊരു പ്രേക്ഷക സ്വീകാര്യതയുടെ രഹസ്യം. മാത്രമല്ല മലയാള സിനിമാലോകത്ത് തകർക്കപ്പെടാനാകാത്ത നിരവധി റെക്കോർഡുകളും ഇന്നും മോഹൻലാലിന്റെ കയ്യിൽ ഭദ്രമാണ്. പുലിമുരുകൻ, ദൃശ്യം ലൂസിഫർ എന്ന ചിത്രങ്ങൾ ഇൻഡസ്ട്രിയുടെ തലവര തന്നെ മാറ്റി മറിക്കുന്നതായിരുന്നു എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

എന്നാൽ കാലത്തിന്റെ കുത്തൊഴുക്കിൽ തങ്ങൾക്ക് ആ പഴയ ലാലേട്ടനെ നഷ്ടപ്പെട്ടു എന്ന തരത്തിലുള്ള വിമർശനവും സിനിമാ പ്രേമികൾക്ക് ഒരു വേള ഉയർത്തിയിരുന്നു. ഈയടുത്ത് പുറത്തിറങ്ങിയ ആറാട്ട് എന്ന ബി ഉണ്ണികൃഷ്ണൻ ചിത്രത്തിന് ലഭിക്കാത്ത പ്രേക്ഷക സ്വീകാര്യത ഇതിന് തെളിവാണ്. മാത്രമല്ല ബറോസ് എന്ന ചിത്രത്തിലൂടെ സംവിധാന ലോകത്തേക്കും കാലെടുത്ത് വെയ്ക്കുകയാണ് മോഹൻലാൽ എന്നായിരുന്നു സിനിമ ആരാധകർ പിന്നീട് കേട്ടിരുന്നത്.

എന്നാൽ ഇതിനെല്ലാമപ്പുറം പുതിയൊരു സന്തോഷവാർത്ത സമൂഹമാധ്യമങ്ങൾ വഴി ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് മോഹൻലാൽ ഇപ്പോൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ജിത്തു ജോസഫ് സംവിധായകനായി എത്തുന്ന “12ത് മാൻ” എന്ന ചിത്രത്തിന്റെ പുതിയ അപ്ഡേഷനുമായി എത്തിയിരിക്കുകയാണ് താരമിപ്പോൾ. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെ ആയിരിക്കും ചിത്രം സംപ്രേഷണം ചെയ്യുക എന്നും അതിനായി കാത്തിരിക്കാനും താരം പറയുന്നുണ്ട്.

മലയാള സിനിമാ പ്രേമികളുടെ ഫേവറേറ്റ് കോംബോ കൂടിയാണ് മോഹൻലാൽ- ജിത്തു ജോസഫ് എന്നതും ഈയൊരു കൂട്ടുകെട്ടിൽ അവസാനമായി പുറത്തിറങ്ങിയ ദൃശ്യം 2 എന്ന സിനിമയുടെ ചരിത്ര വിജയവും ഇനിയും ആവർത്തിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ക്യാരക്ടർ പോസ്റ്ററുകളും നേരത്തെ തന്നെ ആരാധകർക്കിടയിലും സമൂഹ മാധ്യമങ്ങളിലും വലിയ രീതിയിൽ തരംഗം സൃഷ്ടിച്ചതിനാൽ ഏറെ പ്രതീക്ഷയോടെയാണ് അണിയറപ്രവർത്തകർ ഈയൊരു സിനിമയെ നോക്കി കാണുന്നത്.