16 ലക്ഷം രൂപക്ക് 1000 സ്ക്വയർ ഫീറ്റിൽ ഇത്രയും സൗകര്യങ്ങളുള്ള വീടോ.!? അത്ഭുതപ്പെടുത്തും അടിപൊളി വീടും പ്ലാനും | 16 Lakh 1000 SQFT 2 BHK House Plan

16 Lakh 1000 SQFT 2 BHK House Plan : അഞ്ച് സെന്റ് സ്ഥലത്ത് 1000 സ്ക്വയർ ഫീറ്റിന്റെ ഭംഗിക്കപ്പുറം സൗകര്യത്തിനു പ്രാധാന്യം നൽകി കൊണ്ട് പണിത വീടിന്റെ വിശേഷങ്ങളാണ് നോക്കാൻ പോകുന്നത്. ഏകദേശം 16 ലക്ഷം രൂപയാണ് ഈയൊരു വീട് പണിയാൻ ആകെ ചിലവ് വന്നിരിക്കുന്നത്. വീട്ടുടമസ്ഥൻ ആദ്യം താമസിച്ച വീട് തൊട്ട് അരികെ കാണാം. പുതിയ വീടിന്റെ മുറ്റത്ത് ഇന്റർലോക്‌സ് നൽകിരിക്കുന്നത് ആർക്കും കാണാവുന്നതാണ്.

വീടിന്റെ മുൻവശത്തെ ചുവരിൽ ഗ്രാനൈറ്റും ടൈൽസും കലർത്തിയ ഡിസൈൻസാണ് കാണുന്നത്. ഫ്ലോർ മുഴുവൻ ചെയ്തിട്ടുള്ളത് വെട്രിഫൈഡ് ടൈലുകൾ കൊണ്ടാണ്. സിറ്റ്ഔട്ടിൽ ഇരിപ്പിടത്തിനായി രണ്ട് കസേരകൾ കാണാം. ജാലകങ്ങളിൽ വരുന്നത് അലുമണിയം ഫാബ്രിക്കേഷൻ വർക്കാണ്. വീഡിയോയിൽ കാണുന്ന പോലെയുള്ള ഡിസൈനാണോ നിങ്ങൾ ഉദ്ദേശിക്കണെങ്കിൽ ഏകദേശം 1300 രൂപയോളം വരുന്നതായിരിക്കും. കട്ട്ല വരുന്നത് സിമന്റിലാണ്.

തേക്കിൽ നിർമ്മിച്ച വാതിലാണ് പ്രധാന വാതിലിനു നൽകിട്ടുള്ളത്. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ കാണാൻ കഴിയുന്നത് ഹാളാണ്. ഈ ഹാളിൽ ഷോകേസ് വന്നിരിക്കുന്നതായി കാണാം. തടിയുടെ അതേ ഡിസൈനാണ് ഷോ കേസിനും നൽകിട്ടുള്ളത്. അതായത് അലുമണിയം ഫാബ്രിക്കേഷനിലാണ് ഈ ഡിസൈൻ വന്നിട്ടുള്ളത്. ചെറിയയൊരു മേശയാണ് ഡൈനിങ് മേശയായി ഒരുക്കിരിക്കുന്നത്. ഫസ്റ്റ് ഫ്ലോറിലേക്ക് പോകുന്ന പടികൾക്ക് ടൈലും ഗ്രാനൈറ്റുമാണ് കൊടുത്തിട്ടുള്ളത്.

ഡൈനിങ് ഏരിയയുടെ തൊട്ട് അരികെ തന്നെ വാഷ് ബേസ് യൂണിറ്റ് വന്നിട്ടുള്ളതായി കാണാം. പ്രധാനമായും രണ്ട് കിടപ്പ് മുറികളാണ് ഈ വീട്ടിലുള്ളത്. അതിന്റെ മാസ്റ്റർ കിടപ്പ് മുറിയിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം തന്നെ കാണുന്നത് റെഡിമഡ് വാതിലാണ്. മാസ്റ്റർ ബെഡ്റൂമിൽ രണ്ട് കിടക്കളാണ് വന്നിട്ടുള്ളത്. കൂടുതൽ വിശേഷങ്ങൾ അരിയാൻ വീഡിയോ കണ്ടു നോക്കാം.

1000 SQFT 2 BHK House Plan16 Lakh 1000 SQFT 2 BHK House Plan2 BHK House2 BHK House Plan