ബൊമ്മി തിളങ്ങി; 68-ാം ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ മലയാളത്തിളക്കം… | 68 National Film Awards

68 national film awards : 68-ാം ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ന്യൂഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ വെച്ച് നടന്ന പ്രഖ്യാപന ചടങ്ങിൽ വാർത്ത പ്രക്ഷേപണമന്ത്രി അനുരാഗ് താക്കൂർ ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്. മലയാള സിനിമ ആരാധകർക്ക് ഏറെ ആവേശകരവും സന്തോഷവും പകരുന്ന പ്രഖ്യാപനങ്ങളാണ് 68-ാം ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ ഉണ്ടായിരിക്കുന്നത്.

‘സൂരറൈ പോട്രു’-വിലെ അഭിനയത്തിന് മലയാള നടി അപർണ ബാലമുരളിയെ മികച്ച നടിയായി തിരഞ്ഞെടുത്തു. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് ബിജു മേനോനെ മികച്ച സഹനടനായും 68-ാം ദേശീയ ചലച്ചിത്ര അവാർഡ് ജൂറി തിരഞ്ഞെടുത്തു. അതേസമയം, 68-ാം ദേശീയ ചലച്ചിത്ര അവാർഡിലെ മികച്ച നടനുള്ള പുരസ്കാരം സൂര്യയും, അജയ് ദേവ്ഗണും പങ്കിട്ടു.

68 national film awards
68 national film awards

‘സൂരറൈ പോട്രു’ എന്ന ചിത്രത്തിലെ അഭിനയതിനാണ് സൂര്യയെ മികച്ച നടനായി തിരഞ്ഞെടുത്തത്. ‘താനാജി : ദി അൺസങ് വാരിയർ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അജയ് ദേവ്ഗണിനെ മികച്ച നടനായി തിരഞ്ഞെടുത്തത്. അതേസമയം, ‘അയ്യപ്പനും കോശിയും’ സംവിധാനം ചെയ്ത അന്തരിച്ച സംവിധായകൻ സച്ചിയെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തു.

‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ഗാനം ആലപിച്ചതിന് നഞ്ചിയമ്മയെ മികച്ച പിന്നണി ഗായികയായും തിരഞ്ഞെടുത്തു. സൂര്യയുടെ ‘സൂരറൈ പോട്രു’ മികച്ച ഫീച്ചർ സിനിമയായി തിരഞ്ഞെടുത്തപ്പോൾ, അജയ് ദേവ്ഗണിന്റെ ‘താനാജി : ദി അൺസങ് വാരിയർ’ മികച്ച ജനപ്രിയ ചിത്രമായി തിരഞ്ഞെടുത്തു. ‘ തിങ്കളാഴ്ച നിശ്ചയം’ ആണ് മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്.