7.5 Lakh 464 SQFT House Plan : ചേർത്തല അറിപ്പറമ്പ് എന്ന സ്ഥലത്ത് വരുൺ കുടുബവും നിർമ്മിച്ചെടുത്ത കുഞ്ഞൻ വീടിന്റെ വിശേഷങ്ങളിലേക്ക് കടന്നു നോക്കാം. നാല് സെന്റ് ഭൂമിയിൽ നിർമ്മിച്ചെടുത്ത ചെറിയ വീടാണ്. സ്ക്വയർ പ്ലോട്ടിൽ കിഴക്ക് ദർശനമായിട്ടാണ് വീട് നിർമ്മിച്ചെടുത്തിരിക്കുന്നത്. അമിത അലങ്കാരവും, സിമന്റും ഒന്നുമില്ലാത്ത മനോഹരമായ വീട് ഏഴര ലക്ഷം രൂപയാണ് നിർമ്മിക്കാൻ എടുത്തത്. ലളിത്യം നിറയുവാൻ പ്രധാന കാരണം സുന്ദരമായ എലിവേഷനാണ്.
464 സ്ക്വയർ ഫീറ്റിലാണ് വീട് വരുന്നത്. ആർക്കും ഇഷ്ടപ്പെടുന്ന ഒരു കുഞ്ഞൻ സിറ്റ്ഔട്ട് മുന്നിൽ തന്നെ കാണാം. പുറകിലേക്ക് വീടിന്റെ ആകെ നീളം വെറും മൂന്നര മീറ്ററാണ്. സിറ്റ്ഔട്ടിന്റെ മേൽക്കുര എൽ ആകൃതിയിലാണ് നിർമ്മിച്ചെടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ മനോഹരമായ കാഴ്ച്ചയാണ് വീട് മുൻവശം സമ്മാനിക്കുന്നത്. ഈ വീട്ടിലെ ഗൃഹനാഥൻ തന്നെയാണ് മുഴുവൻ പെയിന്റിംഗ് വർക്കുകൾ ചെയ്തിട്ടുള്ളത്.
നല്ല വെട്രിഫൈഡ് ടൈലുകളാണ് നിലത്ത്. അതും മനോഹരമായിട്ടാണ് പാകിരിക്കുന്നത്. ചെറിയ ജോലിയുള്ളവരും വീട് വെക്കാൻ അതികം പണമില്ലാത്തവർക്കും മാതൃകയാക്കാൻ കഴിയുന്ന വീടാണ് കാണുന്നത്. പ്രധാന വാതിൽ മരത്തിലാണ് ചെയ്തിരിക്കുന്നത്. അകത്തേക്ക് കടക്കുമ്പോൾ 150 സ്ക്വയർ ഫീറ്റുള്ള സ്ഥലം കാണാം. ഇതിന്റെ ഇരുവശങ്ങളായിട്ടാണ് ബാക്കിയുള്ള ഭാഗങ്ങൾ വരുന്നത്.
അധികം ഫർണിച്ചറുകളും ഒന്നും ഈ വീട്ടിൽ ഉൾപ്പെടുത്തിട്ടില്ല. ഇരിക്കാൻ ഒരു ദിവാനും, കഴിക്കാൻ ഒരു ഊൻമേശയുമാണ് ഈ വീട്ടിലുള്ളത്. വളരെ ലളിതമായ ഡൈനിങ് സ്പേസാണ് കാണാൻ കഴിയുന്നത്. വാഷ് ബേസിന്റെ അഭാവം മാത്രമാണ് ഒരു പോരായ്മ പറയാൻ ഉള്ളത്. വീടിന്റെ തുടങ്ങിയ വിശേഷങ്ങൾ അറിയാൻ തുടർന്ന് വീഡിയോ മുഴുവൻ കാണുക.