ഈ ലക്ഷണം നിങ്ങൾക്കുണ്ടോ ശ്രദ്ധിക്കുക…

ആമവാതം എന്ന് മലയാളികൾ പറയുന്ന ‘റുമാറ്റോയിഡ് ആർത്രൈറ്റിസും’ ഭക്ഷണക്രമവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. ആമവാതം മൂലം ബുദ്ധിമുട്ടുന്നവർക്ക് സന്ധികളിൽ കടുത്ത വേദനയനുഭവപ്പെടും. ചിലയവസരങ്ങളിൽ ലക്ഷണങ്ങൾ കൂടുതൽ ഗുരുതരമാവുകയും വാതവേദന കടുത്തതാക്കുകയും ചെയ്യും.

കൈകാലുകൾ, കഴുത്ത് തുടങ്ങിയ എല്ലാ സന്ധികളിലും തീവ്രമായ വേദനയും നീരും പനിയുമുണ്ടായിരിക്കുന്നതായ രോഗമാണിത്. ഒരു സന്ധിയിൽനിന്നു മറ്റൊരു സന്ധിയിലേക്കു സഞ്ചരിക്കുന്ന രീതിയിലാണ് വേദനയും നീരും അനുഭവപ്പെടുക. ശരീരത്തിന്റെ പ്രതിരോധ സംവിധാനം തന്നെ ശരീരത്തിന് എതിരായി പ്രവർത്തിക്കുകയാണ് ആമവാതത്തിൽ സംഭവിക്കുന്നത്.

അലർജിയിൽ ഉണ്ടാകുന്നത് പോലുള്ള മാറ്റമാണ് ഇവിടെയും ഉണ്ടാകുന്നത്. ഇതിനെ പൊതുവിൽ ഓട്ടോ ഇമമ്യൂൺ രോഗങ്ങൾ എന്ന് പറയുന്നു. ഇത് സാധാരണ ഇരുപതാമത്തെ വയസ്സിലാണ് തുടങ്ങുന്നുവെങ്കിലും അപൂർവ്വമായി കുട്ടികളിലും പിടിപെടാം. വിശപ്പ് ഇല്ലാതിരിക്കുക, ഹൃദയം, വൃക്ക, കണ്ണിന്റെ നേത്രപടലങ്ങൾ ഇവയെ തകരാറിലാക്കുക, മണിബന്ധം, കൈകാൽ മുട്ടുകൾ, കണങ്കാൽ, വിരലുകൾ തുടങ്ങിയ ഇടങ്ങളിലെ നീർകെട്ട്, മലബന്ധം, തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. തുടക്കത്തിലെ ചികിത്സ ചെയ്തില്ലെങ്കിൽ സന്ധികൾ ഉറച്ചു അനക്കാൻ പറ്റാതാകും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Baiju’s Vlogs

Comments are closed.