ആന കുത്താൻ വന്നാൽ!! ക്യാമറയും കൊണ്ട് ആന കോട്ടയിൽ പോയ അമൃതക്ക് കിട്ടിയത് നല്ല മുട്ടൻ പണി തന്നെ; വീഡിയോ വൈറലാകുന്നു… | Aana Kuthan vannal Video Of Amrutha Nair Malayalam

Aana Kuthan vannal Video Of Amrutha Nair Malayalam : മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയായ കുടുംബ വിളക്കിലൂടെ പ്രേക്ഷക ഹൃദയം കവർന്ന താരമാണ് അമൃത നായർ. പരമ്പരയിലെ ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത്. ശീതൾ എന്ന കഥാപാത്രമായി പ്രേക്ഷകർക്ക് മുൻപിൽ എത്തും മുൻപ് തന്നെ നിരവധി പരമ്പരകളിലും റിയാലിറ്റി ഷോകളിലും താരം സജീവ സാന്നിധ്യം ആയിരുന്നു.

സ്റ്റാർ മാജിക് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ താരത്തെ കൂടുതൽ മനസ്സിലാക്കാൻ പ്രേക്ഷകർക്ക് സാധിച്ചു. താൻ ചിന്തിക്കാതെ തനിക്ക് വന്ന ഭാഗ്യമാണ് ശീതൾ കഥാപാത്രം എന്നാണ് താരം പരമ്പരയിലെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞത്. ഇപ്പോൾ ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് മുൻപിൽ അത്രതന്നെ താരം എത്താറില്ലെങ്കിലും തന്റെ യൂട്യൂബ് ചാനലിലൂടെ എല്ലാ വിശേഷങ്ങളും ആരാധകർക്കായി പങ്കു വയ്ക്കാറുണ്ട്. Mums and me life of Amrita Nair എന്നാണ് താരത്തിന്റെ യൂട്യൂബ് ചാനലിന്റെ പേര്.

ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലിലൂടെ പുതിയ ഒരു വീഡിയോയുമായി പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയിരിക്കുകയാണ്. കോട്ടൂളി ആന വളർത്തൽ കേന്ദ്രത്തിലേക്കുള്ള താരത്തിന്റെ ഒരു യാത്രയാണ് ഇപ്പോൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. നെയ്യാർ ഡാമിന്റ പിന്നാമ്പുറ കാഴ്ചകളും, ആന കുളിക്കാൻ ഇറങ്ങുന്ന സ്ഥലവും എല്ലാം വിശദമായി തന്നെ താരം വീഡിയോയിലൂടെ കാണിച്ചു തരുന്നുണ്ട്.

ഒരു കുട്ടിയാണ് വീഡിയോയിൽ താരം കാണിക്കുന്നതും അതിനെ തൊടുന്നതും കാണാം. ആ കുട്ടിയാനയെ സ്നേഹത്തോടെ കൊഞ്ചിക്കുന്നതും, ആദ്യമായി ആണ് ഞാൻ ഒരു കുട്ടിയാനയെ തൊടുന്നത് എന്നും താരം പറയുന്നുണ്ട്. അധികം വലിച്ചു നീട്ടലുകളില്ലാതെ ഒരു യാത്രയെ വളരെ ലളിതമായി ആണ് താരം പ്രേക്ഷകർക്ക് മുൻപിൽ എത്തിച്ചിരിക്കുന്നത്. വീഡിയോ പങ്കുവെച്ചതിന് പിന്നാലെ നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുകളുമായി വന്നെത്തുന്നത്.

1/5 - (1 vote)