ഇതുവരെ നിങ്ങൾ ഇതുചെയ്‌തില്ലേ😱 മറക്കാതെ ഇന്നുതന്നെ ചെയ്തോളു…

അച്ചാര്‍ പൊടി തയ്യാറാക്കുന്നത് എങ്ങനെ എന്ന് ഒരുപാട് പേര്‍ ചോദിച്ചു, എന്റെയ അഭിപ്രായത്തില്‍ അച്ചാര്‍ പൊടി തയ്യാറാക്കി വെച്ചിരുന്നു ചേര്ത്താ ലും സ്റ്റോര്‍ പൌഡര്‍ ആയാലും അച്ചാറിനു ആ സ്വാദ് വരില്ല.അച്ചാര്‍ ഉണ്ടാക്കുന്ന സമയത്തു പൊടികള്‍ പ്രത്യേകം പ്രത്യേകം ചേര്ക്കു കയാണ് നല്ലത് .അതുകൊണ്ട് അച്ചാര്‍ ഉണ്ടാക്കുമ്പോള്‍ സാധാരണയായി ചേര്ക്കു ന്ന പൊടികള്‍ ഞാന്‍ പറഞ്ഞു തരാം, കൂട്ടത്തില്‍ പൊടിക്കൈകളും അറിഞ്ഞിരിയ്ക്കേണ്ട കുറച്ചു കാര്യങ്ങളും പറയാം…

മുളകുപൊടി (കാശ്മീരിമുളക് പൊടിയും സാധാരണ മുളക് പൊടിയും മിക്സ് ചെയ്തു എടുക്കുന്നതാണ് നല്ലത്.); മുളക് വറുത്തു പൊടിച്ചാലും മതി ,ഉലുവ മൂപ്പിച്ചു പൊടിച്ചത് ,കായം ചെറിയ കഷണം മൂപ്പിച്ചു പൊടിച്ചത്: കായവും ഉലുവയും പൊടിച്ചു ചേര്ക്കു ന്നതാണ് അച്ചാറിനു നല്ലത്.,ഉപ്പ്, മഞ്ഞള്പ്പൊ ടി ഇത്രയും മതി പൊടികള്‍.ഇതാണ് അച്ചാര്‍ മസാല ,അച്ചാര്‍ ഉണ്ടാക്കുന്ന സാധനത്തിന്റെ. അളവ് അനുസരിച്ച് പൊടികളുടെ അളവും ചേര്ക്കാം .

 • മാങ്ങാ അച്ചാര്‍ ഇടുമ്പോള്‍ കുറച്ചു കടുക് ചതച്ചത്/ കടുക് പൊടി കൂടി ചേര്ക്കയണം.
 • പാവയ്ക്ക അച്ചാര്‍ ഇടുമ്പോള്‍ മഞ്ഞള്പ്പൊുടി ചേര്ക്ക രുത് ,കയ്പ് കൂടും.
 • അച്ചാര്‍ ഉണ്ടാക്കാന്‍ നല്ലെണ്ണ ആണ്ഏറ്റവും നല്ലത്.
  അച്ചാര്‍ കുറെ നാള്‍ കേടു കൂടാതെ സൂക്ഷിച്ചു വെയ്ക്കണമെങ്കില്‍ അച്ചാര്‍ കുപ്പിയിലാക്കിയ ശേഷം കുറച്ചു നല്ലെണ്ണ മുകളില്‍ ഒഴിച്ച് കൊടുക്കണം.അല്ലെങ്കില്‍ നല്ലെണ്ണയില്‍ മുക്കിയ ഒരു ചെറിയ കഷണം തുണി അച്ചാറിനു മുകളില്‍ ഇടാവുന്നതാണ്.അച്ചാറിനു ഉപ്പും എണ്ണയും നല്ലത് പോലെ ചേര്ക്ക ണം.
  *മുളകുപൊടി ചേര്ക്കു്മ്പോള്‍ ഒരുപാട് മൂത്ത് പോയാല്‍ അച്ചാറിന്റെ് നിറം കറുത്ത് പോകും.മാങ്ങാ ,നെല്ലിക്ക ,നാരങ്ങ ഇവയില്‍ ഒക്കെ മുളക് പൊടി തീയ് ഓഫാക്കിയതിനു ശേഷമാണ് ചേര്ക്കുലന്നത്.
  *മിക്ക അച്ചാറിനും ഉലുവാപ്പൊടിയും കായപ്പൊടിയും ചേര്‍ക്കണം,എന്നാലേ ആ അച്ചാറിനു ഒരു മണമുണ്ടാകൂ.
  *പുളിയുള്ളത് ആണെങ്കില്‍ മാങ്ങയ്ക്കും നാരങ്ങയ്ക്കും വിനാഗിരി ചേര്ക്ക ണ്ട.
  *ചെമ്മീന്‍ അച്ചാര്‍ ഇടുമ്പോള്‍ ചെറിയ ചെമ്മീന്‍ ആണ് നല്ലത്.എന്നാലെ മസാല നന്നായി പിടിയ്ക്കൂ .
  *അച്ചാറിനു ഇഞ്ചിയും വെളുത്തുള്ളിയും നല്ലത് പോലെ ചേര്ക്കംണം.
  *പച്ചക്കറികള്‍ കഴുകി തുണി ഉപയോഗിച്ച് തുടച്ചു ഈര്പ്പം കളഞ്ഞതിന് ശേഷമേ അച്ചാര്‍ ഇടാവു .അച്ചാറിന്റെ കഷ്ണങ്ങള്‍ വലുപ്പം കുറച്ചു അരിഞ്ഞാല്‍ അച്ചാര്‍ ഉപയോഗിക്കാന്‍ പെട്ടെന്ന് പാകമാകും.
  *ഏതെങ്കിലും ഒരു രുചി മുന്നിട്ടു നില്ക്കുലന്ന പോലെയോ മസാലയുടെ ”കുത്തല്‍” പോലെയോ തോന്നുന്നുവെങ്കില്‍ ഒരു നുള്ള് പഞ്ചസാര ഒടുവില്‍ ചേര്ത്ത് രുചി ബാലന്സ്ാ ചെയ്യാം.
  *പച്ചക്കറികള്‍ അരിഞ്ഞു പാകത്തിന് ഉപ്പു പുരട്ടി സൂര്യപ്രകാശത്തില്‍ ഉണക്കി എടുത്തു അച്ചാര്‍ ഇട്ടാല്‍ രുചിയും കൂടും ,അച്ചാര്‍ കേടു കൂടാതെ ഒരു പാട് നാള്‍ സൂക്ഷിക്കുകയും ചെയ്യാം.മാങ്ങാ ,ഇലുമ്പന്‍ പുളി ഒക്കെ ഇങ്ങനെ ചെയ്‌താല്‍ സ്വാദ് കൂടും.
  *നെല്ലിക്ക ആണെങ്കില്‍ ഒന്നുകില്‍ ആവി കയറ്റണം,അല്ലെങ്കില്‍ എണ്ണയില്‍ വഴറ്റി സോഫ്റ്റ്‌ ആക്കണം.
 • അച്ചാറിടാന്‍ എപ്പോളും നല്ല ഫ്രഷ്‌ ആയ പച്ചക്കറികള്‍ ഉപയോഗിയ്ക്കുക.
  *ഒരിക്കലും അച്ചാര്‍ വിളമ്പിയ ശേഷം ബാക്കി കുപ്പിയിലേക്ക്‌ തിരിച്ചു ഇടരുത്
  *ബീഫ്,ചിക്കന്‍ തുടങ്ങിയവ അച്ചാര്‍ ഇടാന്‍ മസാല പുരട്ടി വയ്ക്കുമ്പോള്‍ ഗരം മസാല നിര്ബ്ന്ധമായും ചേര്ത്തിളരിക്കണം.
  *ബീഫ് ,ചിക്കന്‍ ,ചെമ്മീന്‍ തുടങ്ങിയവ നന്നായി വറുത്തതിനു ശേഷമേ അച്ചാര്‍ ഇടാവൂ.
  *അച്ചാറില്‍ നനഞ്ഞ സ്പൂണ്‍ ഇടരുത്,പൂപ്പല്‍ ഉണ്ടാകും.
  *ഗ്ലാസ് ജാറുകളില്‍ സൂക്ഷിക്കുന്നതാണ് ഉത്തമം.
  *ഏതു അച്ചാര്‍ ആണെങ്കിലും ഉണ്ടാക്കി കുറഞ്ഞത്‌ അഞ്ചു ദിവസം എങ്കിലും കഴിഞ്ഞു ഉപയോഗിക്കുമ്പോള്‍ ആണ് സ്വാദ്,പഴകുന്തോറും രുചിയും കൂടും……..

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.