
ഇവളെനിക്ക് അമ്മ!! സാന്ത്വനം കണ്ണന്റെ വികാര നിർഭര കുറിപ്പ് വൈറൽ; ആശംസകളുമായി ആരാധകർ… | Achu Sugand Birthday Note Viral Malayalam
Achu Sugand Birthday Note Viral Malayalam : മിനിസ്ക്രീൻ പ്രേക്ഷകരുടെ കുഞ്ഞനുജൻ ആണ് അച്ചു സുഗന്ധ്. കുട്ടിക്കുറുമ്പുകളും വാശിയും കാണിച്ചു നടക്കുന്ന അച്ചുവിനെ പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമാണ്. സാന്ത്വനം പരമ്പരയിലൂടെയാണ് താരം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയത്. കുട്ടിക്കാലം മുതൽ അഭിനയം മോഹവുമായി നടക്കുന്ന അച്ചു സുഖത്തിന്റെ കഥ പ്രേക്ഷകർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ വഴി അറിഞ്ഞതാണ്. ഒരുപാട് സ്വപ്നങ്ങൾ ഉള്ള ഒരു വ്യക്തിയാണ് അച്ചു.
സ്കൂളിൽ പഠിക്കുന്ന സമയത്തുള്ള മിമിക്രിയോടുള്ള മോഹമാണ് പിന്നീട് അഭിനയ ജീവിതത്തിലേക്ക് അച്ചുവിനെ നയിച്ചത്. അച്ചുവിന്റെ അച്ഛനാണ് എല്ലാത്തിനും താരത്തിന് സപ്പോർട്ട് ആയി കൂടെയുള്ളത്. സാന്ത്വനം സഹോദരന്മാരുടെ ഏറ്റവും ചെറിയ അനിയനാണ് കണ്ണൻ. കണ്ണന്റെ അഭിനയം കാണാൻ പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. അസിസ്റ്റന്റ് ഡയറക്ടറായി ആണ് അച്ചു അഭിനയ ലോകത്തേക്ക് എത്തുന്നത്. വാനമ്പാടി എന്ന പരമ്പരയിൽ പാപ്പിക്കുഞ്ഞ് എന്ന കഥാപാത്രത്തെയും താരം അവതരിപ്പിച്ചിരുന്നു.

താരം എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവെക്കാറുണ്ട്. സാന്ത്വനം കുടുംബത്തിന്റെ വിശേഷങ്ങളും , തന്റെ വിശേഷങ്ങളുമായി ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും താരം സജീവ സാന്നിധ്യമാണ്. അച്ഛൻ അമ്മ അനിയത്തി എന്നിവ അടങ്ങുന്ന ചെറിയ കുടുംബമാണ് താരത്തിന്റെത്. ഇപ്പോഴിതാ താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഒരു പോസ്റ്റാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. താരം തന്റെ അനിയത്തി അഞ്ജുവിനോടൊപ്പം ഉള്ള ഒരു പോസ്റ്റാണ് പങ്കുവെച്ചിരിക്കുന്നത്.
അനുജത്തി അഞ്ചു ഒരു നേഴ്സ് ആണ്. അനിയത്തിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള ഒരു പോസ്റ്റാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. അല്പം താമസിച്ചുപോയി, ഈ പിക്കപ്പ് ലൈൻ വച്ച് അഡ്ജസ്റ്റ് ചെയ്യണം എന്ന് പറഞ്ഞു കൊണ്ടാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനു താഴെ താരം എഴുതിയിരിക്കുന്ന പിക്കപ്പ് ലൈൻ വളരെ രസകരമാണ്. നിക്കിഷ്ട്ടം കൊഞ്ച് , നമ്മുടെ കാർ ടാറ്റ പഞ്ച്,കുഞ്ചു നീയെനിക്ക് പത്ത് രൂപ പഞ്ച്.ഹാപ്പി ബർത്ത്ഡേ ഡിയർ സെക്കന്റ് മദർ.