നടൻ ബാല വിവാഹിതനായി.. ബാലയുടെ കല്ല്യാണം അവസാനം എല്ലാരേയും അറിയിച്ചു തന്നെ നടത്തി

സിനിമാതാരം ബാലയുടെ വിവാഹ റിസപ്ക്ഷനും കഴിഞ്ഞു. എലിസബത്ത് ഉദനയാണ് വധു.. നല്ലൊരു കാര്യം സംഭവിക്കാൻ പോകുന്നു എന്ന് മാത്രമാണ് താരം സോഷ്യൽ മീഡിയയിലൂടെ പറഞ്ഞിരുന്നത്. ഡോക്ടറായ എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തിരിക്കുന്നത്. ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് പങ്കുവച്ച ഒരു വീഡിയോയിലൂടെ ആയിരുന്നു ബാല വിവാഹിതനായി എന്ന വാർത്ത ആദ്യം പുറത്തു വന്നത്.

ശ്രീശാന്ത് ആയിരുന്നു ബാലയുടെ പുതിയ ഭാര്യ എലിസബത്തിനെ ആദ്യം മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത്. ശ്രീശാന്തിന്റെ ഫേസ്ബുക്ക് പേജില്‍ അപ്ലോഡ് ചെയ്ത ഒരു വീഡിയോയില്‍ ആയിരുന്നു ഇത്. പിന്നീട് എലിസബത്തിനൊപ്പമുള്ള ബാലയുടെ ഓണാഘോഷത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.


ഗായിക ആയ അമൃത സുരേഷ് ആയിരുന്നു ബാലയുടെ ആദ്യ ഭാര്യ. 2019 ലാണ് ഇവർ വിവാഹ മോചനം നേടിയത്. അവന്തിക എന്നൊരു മകളുണ്ട്. പാപ്പു എന്നാണ് അവന്തികയെ വിളിക്കുന്നത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fun Cafe ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.