ഈ മൂന്ന് സഹോദരങ്ങൾ ആരെന്ന് മനസ്സിലായോ..!? മൂന്ന് പേരും സെലിബ്രിറ്റികൾ തന്നെ… | Actors Childhood Photos Goes Viral
Actors Childhood Photos Goes Viral : സെലിബ്രിറ്റികളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണാൻ ആരാധകർക്ക് എന്നും ഇഷ്ടമാണ്. പല സെലിബ്രിറ്റികളും തങ്ങളുടെ ആരാധകരുടെ ഇഷ്ടം മനസ്സിലാക്കി കൊണ്ട് തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്. അത്തരത്തിൽ, ഒരു തമിഴ് ഗായിക തന്റെ ഇൻസ്റ്റഗ്രാം ഹാൻഡിൽ പങ്കുവെച്ച ഒരു ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. ചിത്രത്തിൽ ഗായികയേയും അവരുടെ സഹോദരന്മാരെയും ആണ് കാണാൻ കഴിയുന്നത്.
ഈ ചിത്രത്തിൽ കാണുന്ന സൂപ്പർസ്റ്റാറുകളും അവരുടെ സഹോദരിയും ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായോ? അത് മറ്റാരുമല്ല നടൻ ശിവകുമാറിന്റെ മക്കളാണ്. അതായത്, ഇന്ന് തമിഴ് സിനിമയിലെ സൂപ്പർസ്റ്റാർ പദവി അലങ്കരിക്കുന്ന നായകന്മാരിൽ ഒരാളായ നടിപ്പിൻ നായകൻ സൂര്യയും, അദ്ദേഹത്തിന്റെ സഹോദരനും ഇന്ന് തമിഴ് സിനിമയിൽ തിളങ്ങിനിൽക്കുന്ന നായകനുമായ കാർത്തിയും, അവരുടെ സഹോദരിയും ഗായികയുമായ ബ്രിന്ദയുമാണ് ചിത്രത്തിൽ കാണുന്ന കുട്ടികൾ.
1997-ൽ പുറത്തിറങ്ങിയ ‘നേർക്കുനേർ’ എന്ന ചിത്രത്തിലൂടെയാണ് സൂര്യ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. എന്നിരുന്നാലും, 2001-ൽ പുറത്തിറങ്ങിയ ബാല സംവിധാനം ചെയ്ത ‘നന്ദ’ എന്ന ചിത്രമാണ് സൂര്യയെ തമിഴ് സിനിമ ആരാധകർക്കിടയിൽ ശ്രദ്ധേയനാക്കിയത്. ഇന്ന് തെന്നിന്ത്യൻ സിനിമയുടെ സ്റ്റാർ ഐക്കൺ ആണ് നടൻ സൂര്യ. നടി ജ്യോതികയാണ് സൂര്യയുടെ ഭാര്യ.
2007-ലാണ് കാർത്തി തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. അമീർ സംവിധാനം ചെയ്ത ‘പരുത്തിവീരൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു കാർത്തിയുടെ സിനിമയിലേക്കുള്ള രംഗപ്രവേശം. ആദ്യ ചിത്രം തന്നെ ഗംഭീര വിജയമായതോടെ, കാർത്തി കോളിവുഡിൽ നിലയുറപ്പിച്ചു. സഹോദരന്മാർ അഭിനയത്തിൽ തിളങ്ങിയപ്പോൾ ശിവകുമാറിന്റെ ഇളയ മകളായ ബൃന്ദ, സംഗീതത്തിലാണ് ചുവടുറപ്പിച്ചത്. ഇതിനോടകം അഞ്ചു ചിത്രങ്ങളിൽ പാടിയ ബൃന്ദ, തമിഴ് സിനിമയിലെ അറിയപ്പെടുന്ന പിന്നണി ഗായികയാണ്.