മഹേഷേ ഫോട്ടോഗ്രാഫി പഠിപ്പിക്കാൻ പറ്റില്ല പഠിക്കണം; പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അമേയ… | Actress Ameya Mathew Latest Photoshoot Pics Goes Viral Malayalam

Actress Ameya Mathew Latest Photoshoot Pics Goes Viral Malayalam : കരിക്ക് എന്ന വെബ് സീരിയസിലൂടെ മലയാളികൾക്ക് സുപരിചിതമായ താരമാണ് അമേയ. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിൽ സജീവമായ അമേയ ഇടക്കിടക്ക് തന്റെ ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയയെ ഞട്ടിക്കാറുണ്ട്.നിലപാടുകള്‍ കൊണ്ട് വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ എല്ലാപ്പോഴും ശ്രദ്ധ നേടാറുണ്ട്.

എല്ലായിപ്പോഴും പുത്തന്‍ ഫാഷനുമായുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കുന്ന അമേയയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളും ക്യാപ്ഷനുമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇത്തരത്തിൽ പങ്കുവെച്ച്  ചിത്രവും ചിത്രത്തിനൊപ്പം നൽകിയ അടിക്കുറിപ്പും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. സ്കൈ ബ്ലൂ ക്രോപ് ടോപ്പും ബ്രൗൺ ഷോർട്ടും അണിഞ്ഞ് ഫോട്ടോ എടുക്കുന്ന അമ്മയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിട്ടുണ്ട്.

Ameya Mathew
Ameya Mathew

മഹേഷേ ഫോട്ടോഗ്രാഫി പഠിപ്പിക്കാൻ പറ്റില്ല പഠിക്കണം. എന്ന അടിക്കുറിപ്പോടെയാണ്  അമേയ തന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. എച്ച് കെ ക്രിയേഷൻസ് ആണ് അമേയയുടെ മനോഹരമായ ചിത്രങ്ങൾ പകർത്തിട്ടുള്ളത്.  മോഡലിംഗിലൂടെ സിനിമയിലേയ്ക്ക് ചുവടുവെച്ച താരമാണ് അമേയ. മോഡലിംഗിലും സിനിമയിലും വേണ്ടത്ര  പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാന്‍ താരത്തെ സഹായിച്ചില്ലെങ്കിലും യൂട്യൂബിലെ കരിക്ക് എന്ന വെബ് സിരീസിലെ വേഷം താരത്തെ മലയാളികള്‍ക്ക് സുപരിചിതയാക്കി.

ഇതോടെ ആളുകൾ തിരിച്ചറിയുന്ന തരത്തിലേയ്ക്ക് തരാത്തെ ഉയര്‍ത്തുകയായിരുന്നു. ആട് 2, ഒരു പഴയ ബോംബ് കഥ, പ്രീസ്റ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു കഴിഞ്ഞു. ഫിറ്റ്നസിന്റെ കാര്യത്തിൽ ബോളിവുഡ് താരങ്ങള്‍ മുതല്‍ മലയാളത്തിലെ  യുവ താരങ്ങള്‍ വരെ  ഏറെ പ്രാധാന്യം നല്‍കുന്നുണ്ട് അതിലൊന്നാണ് അമേയ. നടന്മാര്‍ മാത്രമല്ല, നടിമാരും ഡെയിലി ജിമ്മില്‍ പോവുകയും മുടങ്ങാതെ വര്‍ക്കൗട്ടും ഡയറ്റുമൊക്കെ ശ്രദ്ധിക്കുന്നവരാണ്.  അമേയയുടെ വർക്ക് ഔട്ട്‌ ചിത്രങ്ങൾ മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.