മേലേപ്പറമ്പിൽ ആൺവീട് സിനിമയിലെ ഭാനു അമ്മയെ ഓർക്കാത്തവർ ഉണ്ടോ..!? വെള്ളിത്തിരയിലെ ദാർഷ്ട്യക്കാരി അമ്മയുടെ ആരും അറിയാ ജീവിതം… | Actress Meena Life story

Actress Meena Life story : യോദ്ധ എന്ന ഹിറ്റ് ചിത്രത്തിൽ അരശമൂട്ടിൽ അപ്പുക്കുട്ടന്റെ അമ്മ വേഷം കൈകാര്യം ചെയ്ത മീന. അസൂയക്കാരിയായും, അമ്മായിയമ്മയായും ഒക്കെ അവർ നിരവധി കഥാപാത്രങ്ങൾ സിനിമയിൽ ചെയ്തു. കാലത്തിന്റെ മറുതീരത്തേയ്ക്ക് അവർ യാത്രയായിട്ട് 21വർഷങ്ങൾ പിന്നിട്ടു എങ്കിലും മേലേപറമ്പിൽ ആൺവീട്, യോദ്ധ, വിരുതൻ ശങ്കു, സ്ത്രീധനം തുടങ്ങിയ ചിത്രങ്ങളിലൂടെ ഇന്നും ജീവിക്കുന്ന നായിക. യഥാർത്ഥ പേര് മേരി എന്നായിരുന്നു.

1941 ഏപ്രിൽ 22 നു ആലപ്പുഴക്കാരൻ കോയിക്കലത്ത് ഇട്ടി ചെറിയാന്റെയും ഭാര്യ ഏലിയാമ്മയുടെയുo മകളായിട്ടാണ് മീനയുടെ ജനനം. കലാനിലയം എന്ന നാടക ട്രൂപ്പിലൂടെയാണ് മീന അഭിനയ രംഗത്ത് എത്തുന്നത്. കവിയൂർ പൊന്നമ്മ, കെ.പി എ സി ലളിത, ഫിലോമിന തുടങ്ങി ധാരാളം സ്വഭാവ നടിമാർ മലയാളത്തിൽ നിറഞ്ഞു നിന്ന കാലമായിരുന്നിട്ടു പോലും അവർ ശ്രദ്ധിക്കപ്പെട്ടു. ഷുഗർ പേഷ്യന്റ് ആയിരുന്നു എങ്കിലും മരണം വളരെ അപ്രതീക്ഷിതമായിട്ടാണ് മീനയെ തേടി എത്തുന്നത്.

Actress Meena Life story
Actress Meena Life story

തന്റെ വ്യക്തി ബന്ധങ്ങളിലും സൗഹൃദങ്ങളിലും ഒക്കെ ഏറെ വാചാലയായ സ്ത്രീ ആയിരുന്നു അവർ. യാർത്ഥ ജീവിതത്തിൽ നേരും നെറിവും ഉള്ള വ്യക്തി എന്നിട്ടും വെള്ളിത്തിരയിൽ അവർ ആടിയ കഥപാത്രങ്ങൾ ഒക്കെയും തീർത്തും ദാർഷ്ട്യക്കാരുടെതും. അതിൽ അവർക്ക് പരാതി ഉണ്ടായിരുന്നു എങ്കിൽ പോലും തന്റെ മാനസീക പ്രകൃതത്തിനു ചേരാത്ത വേഷങ്ങൾ വീണ്ടും വീണ്ടും അവരെ തേടി എത്തുന്നത് ആണ് തനിക്ക് വേദനയാവുന്നത് എന്നവർ ആരെയും കൂസാതെ തന്നെ തുറന്നു പറഞ്ഞിരുന്നു.

സ്ത്രീധനത്തിലെ അമ്മായിയമ്മയെപോലെ ക്രൂരയായിരുന്നില്ല യഥാർത്ഥ ജീവിതത്തിൽ അവർ. വിശപ്പിനു ആഹാരം നൽകാനും സൗഹൃദങ്ങൾക്ക് വേർതിരിവില്ലാതെ കുശലം ചോദിക്കാനും പിശുക്കില്ലാത്ത മീനാ മമ്മി എന്നാണ് സിനിമ പിന്നണി മുന്നണി പ്രവർത്തകർ മീനയെ കുറിച്ച് പറയുക. ഒരു കാലത്തിന്റെ ഓർമപെടുത്തലാക്കാൻ വിധി നിയോഗിച്ച താരം എന്ന നിലയിലും വ്യക്തി എന്ന നിലയിലും എന്നുo സ്മരിക്കപ്പെടേണ്ട താരം തന്നെയാണ് മീനാമ്മയും. പ്രണാമം…