നടി മീനയുടെ ഭർത്താവ് അന്തരിച്ചു; ഞെട്ടലോടെ സിനിമാലോകം… | Actress Meena’s Husband’s Demise

Actress Meena’s Husband’s Demise : തെന്നിന്ത്യൻ സിനിമാ ലോകത്ത് നിരവധി ആരാധകരുള്ള താരമാണ് മീന . മീനയുടെ കുടുംബത്തിൽ ഉണ്ടായ ഒരു തീരാനഷ്ടത്തിന്റെ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. താരത്തിന്റെ ഭർത്താവ് വിദ്യാസാഗറിന്റെ മരണവാർത്തയാണ് ഇപ്പോൾ സിനിമാലോകത്ത് ഞെട്ടലുണ്ടാക്കിയിരിക്കുന്നത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാസാഗർ ചൊവ്വാഴ്ച അർധരാത്രിയോടെയാണ് മരണപ്പെട്ടത്. ശ്വാസകോശത്തിൽ ഉണ്ടായ അണുബാധയാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.

വർഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു വിദ്യാസാഗർ . ഇതിനിടയിലാണ് ഇദ്ദേഹത്തിന് കോവിഡ് പിടിപെട്ടത്. എന്നാൽ പിന്നീട് കോവിഡ് രോഗവിമുക്തനായി എങ്കിലും ശ്വാസകോശസംബന്ധമായ രോഗങ്ങൾ മൂർജിക്കുകയായിരുന്നു. ഇതോടെ ശ്വാസകോശം പൂർണമായും മാറ്റിവയ്ക്കേണ്ട അവസ്ഥയിലേക്ക് ഇദ്ദേഹം എത്തി. അതിനുള്ള തയ്യാറെടുപ്പുകൾ പൂർണമായും നടത്തിയിരുന്നെങ്കിലും അവയവ ദാതാവിനെ കിട്ടാതിരുന്നതാണ് ശസ്ത്രക്രിയ വൈകാൻ കാരണം.

Actress Meena's Husband's Demise
Actress Meena’s Husband’s Demise

ശ്വാസകോശം പൂർണമായും തകരാറിലായതിനെ തുടർന്ന് കഴിഞ്ഞ കുറച്ചുനാളുകളായി ഇദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവിച്ചിരുന്നത്. എന്നാൽ ചൊവ്വാഴ്ച വൈകിട്ടോടെ രോഗം മൂർച്ഛിക്കുകയും ആയിരുന്നു. ചൊവ്വാഴ്ച അർധരാത്രിയോടെ മരണം സംഭവിക്കുകയും ചെയ്തു.മലയാളം തമിഴ് തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ച താരമാണ് മീന . ഇപ്പോഴും അഭിനയരംഗത്ത് സജീവമാണ്. ബ്രോ ഡാഡിയാണ് മീന മലയാളത്തിൽ അഭിനയിച്ച അവസാന ചിത്രം . മീനയുടെയും വിദ്യാസാഗറുടെയും ഏകമകൾ നൈനികയും അഭിനയത്രിയാണ്.

വിജയ് നായകനായെത്തിയ തെറി എന്ന ചിത്രത്തിലൂടെയാണ് നൈനിക അഭിനയ രംഗത്തേക്ക് കടന്നുവന്നത്. ചിത്രത്തിൽ വിജയുടെ മകളായാണ് നൈനിക അഭിനയിച്ചത്. ഈ ചിത്രത്തിലെ നൈനികയുടെ അഭിനയം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു നിരവധി പുരസ്കാരങ്ങളും ഈ ബാലതാരത്തെ തേടി എത്തിയിരുന്നു.വിദ്യാസാഗറിന്റെ മരണാനന്തര ചടങ്ങുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല. ഏറെ ഞെട്ടലൂടെയാണ് സിനിമാലോകം ഈ വാർത്ത സ്വീകരിച്ചിരിക്കുന്നത്. നിരവധി പേരാണ് അദ്ദേഹത്തിന് അനുശോചനം അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.