നടി മൈഥിലി അമ്മയാകാൻ ഒരുങ്ങുന്നു; നിറവയറിൽ കൈകൾ ചേർത്ത് ചുംബിച്ച് സമ്പത്ത്!! തിരുവോണ നാളിന് കൂടുതൽ തിളക്കം… | Actress Mythili Pregnancy Story Malayalam

Actress Mythili Pregnancy Story Malayalam : പാലേരി മാണിക്യം എന്ന സിനിമയിലെ ഒരൊറ്റ കഥാപാത്രത്തിലൂടെ മലയാളി മനസ്സുകളില്‍ സ്ഥാനം കണ്ടെത്തിയ നായികയാണ് മൈഥിലി. ഇപ്പോള്‍ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം ആരാധകര്‍ക്ക് വേണ്ടി പങ്കുവെച്ചിരിക്കുകയാണ് മൈഥിലി. തിരുവോണദിനത്തില്‍ അമ്മയാവാന്‍ പോവുന്നു എന്ന വിശേഷമാണ് താരം ആരാധകരെ അറിയിച്ചിരിക്കുന്നത്. ”ഓണാശംസകള്‍, ഞാന്‍ മാതൃത്വത്തിലേക്ക് പ്രവേശിച്ച സന്തോഷം എല്ലാവരുമായും പങ്കിടുന്നു,”എന്ന കുറിപ്പോടെയാണ് ഭര്‍ത്താവ് സമ്പത്തിനൊപ്പമുള്ള ചിത്രങ്ങള്‍ മൈഥിലി പങ്കുവെച്ചത്.

മലയാളികളുടെ പ്രിയ നടിയാണ് മൈഥിലി. സിനിമയില്‍ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ താരത്തിനു സാധിച്ചു. 2022 ഏപ്രില്‍ 28 നായിരുന്നു മൈഥിലി-സമ്പത്ത് വിവാഹം. പത്തനംതിട്ട കോന്നി സ്വദേശിയാണ് ബ്രെറ്റി ബാലചന്ദ്രന്‍ എന്ന മൈഥിലി. പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലി വെള്ളിത്തിരയിലെത്തിയത്. ചിത്രത്തിലെ മൈഥിലിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കഥാപാത്രത്തിന്റെ പേരായ മാണിക്യം എന്ന പേരിലും താരം അറിയപ്പെടുന്നുണ്ട്. മമ്മൂട്ടിയാണ് ചിത്രത്തില്‍ നായകനായി എത്തിയത്. പിതാവിന്റെ മര ണശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്ന മൈഥിലി അമേരിക്കയിലെ അമ്മയോടും സഹോദരനോടും ഒപ്പമായിരുന്നു താമസം. വിവാഹത്തിനു ശേഷവും നടിയുമായി ബന്ധപ്പെട്ട പല വാര്‍ത്തകളും ചര്‍ച്ചകളായി സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിനോടൊന്നും മൈഥിലി പ്രതികരിച്ചിരുന്നില്ല. വീട്ടുകാരുടെ സമ്മതപ്രകാരമുള്ള ഒരു പ്രണയ വിവാഹമായിരുന്നു മൈഥിലി-സമ്പത്ത് വിവാഹം.

മൈഥിലിക്ക് താല്‍പര്യമുണ്ടെങ്കില്‍ വിവാഹ ശേഷവും അഭിനയിക്കാം എന്നാണ് സമ്പത്തിന്റെ അഭിപ്രായം. കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, നല്ലവന്‍, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നന്‍, വെടിവഴിപാട്, ഞാന്‍, ലോഹം, മേരാ നാം ഷാജി എന്നിവയാണ് മൈഥിലിയുടെ ശ്രദ്ധേയ ചിത്രങ്ങള്‍. മോഹന്‍ലാല്‍ നായകനായി എത്തിയ ലോഹം എന്ന ചിത്രത്തില്‍ മൈഥിലി ഗാനം ആലപിച്ചിട്ടുണ്ട്. ഒരു ഇടവേളയ്ക്കു ശേഷം മൈഥിലി സന്തോഷകരമായ വാര്‍ത്തയുമായി എത്തിയതിലുള്ള സന്തോഷത്തിലാണ് ആരാധകര്‍.