ഹേറ്റേഴ്‌സ് ഇല്ലാത്ത മലയാളത്തിന്റെ ഒരേ ഒരു നായിക; കേരളീയർക്ക് എന്നും അഭിമാനമായ താരം… | Actress Shobana Childhood Photo

Actress Shobana Childhood Photo : നടി നടന്മാരുടെ കുട്ടിക്കാല ചിത്രങ്ങൾ ഇന്ന് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗാണ്. സിനിമയിൽ എത്രകണ്ട് പരിചിതമാണെങ്കിലും, പലരുടെയും ചെറുപ്പകാലത്തെ മുഖം കാണുമ്പോൾ അവർ ആരാണെന്ന് മനസ്സിലാക്കാൻ ആരാധകർ വളരെ കഷ്ടപ്പെടാറുണ്ട്. എന്നാൽ, പണ്ടുമുതലേ മനസ്സിൽ കയറിക്കൂടിയ മുഖങ്ങളുടെ എത്ര വ്യത്യസ്ത കാലഘട്ടങ്ങളിലെ മുഖങ്ങൾ കാണിച്ചാലും അത് ആരാണെന്ന് പെട്ടെന്ന് പിടികിട്ടുക തന്നെ ചെയ്യും.

അത്തരത്തിലൊരു നടിയുടെ മുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്. 80-കളിലും 90-കളിലും യുവതി യുവാക്കൾ ഉൾപ്പെടുന്ന വലിയൊരു ആരാധക വൃന്ദത്തിന്റെ ഇഷ്ട നായികയും, വർഷങ്ങൾ പിന്നിടുംതോറും ‘നിത്യഹരിത നായിക’യായി തെന്നിന്ത്യൻ സിനിമ ലോകത്ത് നിലകൊള്ളുകയും, ഇന്നും തന്റെ നൃത്തം കൊണ്ടും സൗന്ദര്യം കൊണ്ടും പുതു തലമുറയെ അമ്പരപ്പിക്കുന്ന നടി ശോഭനയുടെ കുട്ടിക്കാല ചിത്രങ്ങളാണ് ഇവിടെ കാണുന്നത്.

Actress Shobana Childhood Photo
Actress Shobana Childhood Photo

പ്രായം വെറും നമ്പർ മാത്രമെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന ശോഭന, ഇന്നും നൃത്ത വേദികളിലൂടെ ആരാധകരെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. സജീവ സിനിമ ജീവിതത്തിൽ നിന്ന് വിട്ടുനിൽക്കുന്ന നടി, ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ച് ആരാധകരുമായി സംവദിക്കാറുണ്ട്. നടിയുടെ കുട്ടിക്കാല ചിത്രങ്ങൾ, ഇപ്പോൾ അവരുടെ ഫാൻ പേജുകളിലൂടെയാണ്‌ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

1984-ൽ ‘ഏപ്രിൽ 18’ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിന് തുടക്കമിട്ട ശോഭന, ഏറ്റവും ഒടുവിൽ, അനൂപ് സത്യൻ സംവിധാനം ചെയ്ത 2020-ൽ പുറത്തിറങ്ങിയ ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. കലയിൽ ശോഭന നൽകിയ സംഭാവനകൾക്ക്, രാജ്യം അവരെ പദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. അഭിനയ ജീവിതത്തിൽ, രണ്ട് ദേശീയ അവാർഡും ഒരു കേരള സംസ്ഥാന അവാർഡും ശോഭനക്ക് ലഭിച്ചിട്ടുണ്ട്. നൃത്ത രംഗത്തെ സംഭാവനകൾക്ക്, കേരളം ശോഭനയെ കല രത്ന അവാർഡ് നൽകി ആദരിച്ചിരുന്നു.