ഇതാര് പഴയ ശോഭനയല്ലേ.!? ഓ പാട്ടും അറിയാമല്ലേ.!! അമ്പരിപ്പിക്കുന്ന രൂപ സാദൃശ്യവുമായി ​കർണാട്ടിക്ക് ഗായിക; വീഡിയോ വൈറലൊട് വൈറൽ.!! Actress Shobana Dupe

ശിവശ്രീയുടെ വീഡിയോ കണ്ടാല്‍ ഒറ്റ നോട്ടത്തിൽ പഴയ ശോഭന ആണെന്നേ പറയൂ. ഇതു ശോഭന തന്നെ, മലയാളത്തിലെ സൂപ്പർ താരം ശോഭനയെപ്പോലുണ്ട്..തുടങ്ങിയ നിരവധി കമന്‍റുകളാണ് ഈ വീഡിയോക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്. കൂടാതെ നിരവധി ലൈകുകളും കമന്റുകളും കാണാം. സംഗീത കുടുംബത്തില്‍ ജനിച്ച ശിവശ്രീയുടെ പിതാവ് മൃദംഗ വിദ്വാൻ ആണ്. സംഗീതത്തിനു പുറമെ നര്‍ത്തകി കൂടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയ ശിവശ്രീ.

മ്യൂസിക് അക്കാദമി, നാരദ ഗാനസഭ, ശ്രീകൃഷ്ണ ഗാനസഭ, ബ്രഹ്മ ഗാനസഭ തുടങ്ങിയ വേദികളില്‍ ഒരു ദശാബ്ദത്തിൽ ഏറെയായി അവര്‍ പാട്ടും നൃത്തവും അവതരിപ്പിച്ചു വരുന്നു. ബിടെക് ബിരുദധാരിയായ ശിവശ്രീ ഗോൾഡ് വിന്നർ, കൂടാതെ ശരവണ സ്റ്റോഴ്‌സ്, ശക്തി മസാല എന്നിവയ്‌ക്കായി നിരവധി പരസ്യ ജിംഗിളുകളും പാടി ശ്രദ്ധ നേടിയിട്ടുണ്ട്. ഇതുപോലെ ബിഗ് സ്ക്രീനിലെ പലരുമായി രൂപ സാദൃശ്യമുള്ളവർ ഇടയ്ക്കിടെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്.

Actress Shobana Dupe