ക്ലാസിക്ക് ലുക്കിൽ തിളങ്ങി സ്‌നേഹ; വൈറൽ ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾ… | Actress Sneha In Classic Look Pics Goes Viral Malayalam

Actress Sneha In Classic Look Pics Goes Viral Malayalam : മമ്മൂട്ടിക്കൊപ്പം തുറുപ്പുഗുലാനിൽ എത്തിയ ലക്ഷ്മിയെ ആരും മറന്നു കാണില്ല. മലയാളി അല്ലെങ്കിലും മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് സ്നേഹ. അഭിനയ രംഗത്ത് സജീവമായിരുന്ന സ്നേഹ വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത് പിന്നീട് അഭിനയത്തിലേക്ക് തിരിച്ച്‌ വന്നിരുന്നെങ്കിലും അത്ര സജീവമല്ല. മലയാളം, തെലുങ്ക്, കന്നഡ, ഭാഷകളിലെല്ലാം ശ്രദ്ധ നേടിയ പ്രിയ താരമാണ് സ്നേഹ.

അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലും പരസ്യ ചിത്ര രംഗത്തും സജീവമായ താരം ഇടക്കിടയ്ക്ക് തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. അവയെല്ലാം ക്ഷണ നേരം കൊണ്ട് ആരാധകർ ഏറ്റെടുക്കുകയും ചെയ്യും. ഇപ്പോഴിതാ താരം പങ്കുവെച്ചിട്ടുള്ള ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

തനി നവവധുവിനെപ്പോലെ പേസ്റ്റൽ ഗ്രീനിൽ പർപിൾ ബ്ലൂ ബോർഡർ ഉള്ള സാരിയാണ് സ്നേഹ ധരിച്ചിരിക്കുന്നത്. ഹെവി ഹാൻഡ് വർക്കിൽ ചെയ്ത പർപ്പിൾ ബ്ലൂ ബ്ലൗസ് സാരിക്കു കൂടുതൽ ഭംഗിയായിട്ടുണ്ട്. ലക്ഷ്മി ദേവിയുടെ ലോക്കറ്റ് ഉള്ള ഹെവി നെക്ലസും അരപ്പട്ടയും  ജിമിക്കിയും നെറ്റി ചുട്ടിയുമാണ് ആഭരണമായി ധരിച്ചിട്ടുള്ളത്. ക്ലാസിക് ലുക്കിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വസ്ത്രധാരണം ഒരു കലയാണ് എന്നാണ് സ്നേഹ തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുകൊണ്ട് പറഞ്ഞിരിക്കുന്നത്.

ഗീതുഹൌട്ടികോർ ആണ് താരത്തിന്റെ ബ്ലൗസ് ഡിസൈൻ ചെയ്തിരിക്കുന്നത്. അശോകർഷാണ് താരത്തിന്റെ മനോഹര ചിത്രങ്ങൾ പകർത്തിരിക്കുന്നത്. നിരവധി താരങ്ങളും ആരാധകരുമാണ് താരത്തിന്റെ ചിത്രങ്ങൾക്ക് ആശംസകളുമായി എത്തിയിട്ടുള്ളത്. രണ്ടാം വരവിൽ സ്നേഹ മമ്മൂട്ടിയ്ക്ക് ഒപ്പം മലയാള സിനിമയായ ‘ഗ്രേറ്റ് ഫാദറിൽ അഭിനയിച്ചിരുന്നു. പൃഥ്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോൺ സംവിധാനം ചെയ്ത ‘ബ്രദേഴ്സ് ഡേ’യിലൂടെ സ്‌നേഹയുടെ ഭർത്താവായ പ്രസന്നയും മലയാളത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു.