മലയാളം, തമിൾ, തെലുങ്കു, കന്നഡ, ഹിന്ദി ചിത്രങ്ങളിൽ തിളങ്ങിയ താരം ഇന്ന് സജീവ രാഷ്ട്രീയത്തിൽ തിളങ്ങുന്നു… | Actress Sumalatha Life Story

Actress Sumalatha Life Story : മലയാള സിനിമയിൽ എൺപതുകളുടെ അവസാനത്തിൽ ഇത്രയും സൗന്ദര്യമുള്ള മറ്റൊരു നടി ഉണ്ടായിരിക്കില്ല. മോഹൻലാലിൻ്റെയും മമ്മൂട്ടിയുടെയും ഭാഗ്യ നായികയായ സുമലത ഇപ്പോൾ കർണാടകയിലെ മാണ്ഡ്യയിൽ നിന്നുള്ള ലോക്സഭയിലെ നിലവിലെ പാർലമെന്റ് അംഗമാണ് . പ്രേക്ഷകരുടെ ഇഷ്ട താര ജോഡികളിൽ ഒന്നായിരുന്നു മമ്മൂട്ടി -സുമലത ജോഡി, മമ്മൂട്ടി-മോഹൻലാൽ ജോഡി. കുടുംബ പ്രേക്ഷകരും യുവ പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച താര ജോഡികൾ.നേരത്തെ പ്രശസ്തമായ ജോഷി, ജയൻ, സീമ ചിത്രമായ “മൂർഖൻ ” എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര രംഗത്ത് എത്തിയ സുമലത മലയാളികളുടെ ഇഷ്ട നായിക കൂടിയാണ്. 1981 ൽ മുന്നേറ്റം എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും സുമലതയും ആദ്യമായി ഒന്നിക്കുന്നത്.ജോൺ ജാഫർ ജനാർദ്ദനൻ എന്ന ഐ.വി ശശി ചിത്രത്തിലൂടെയാണ് സുമലത മമ്മൂട്ടിയുടെ നായികയാകുന്നത്. ന്യൂഡൽഹി. നിറക്കൂട്ട്, ശ്യാമ, നായർ സാബ് എന്നിവയാണ് ഈ ജോഡികളുടെ ശ്രദ്ധേയമായ ചിത്രങ്ങൾ.

16 ചിത്രങ്ങളിൽ മമ്മൂട്ടിയും സുമലതയും ഒന്നിച്ചു. പത്മരാജൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ “തൂവാനത്തുമ്പികളിൽ, സുമലത അവതരിപ്പിച്ച “ക്ലാര” അവരുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച വേഷമാണ്. അതേസമയം വളരെ നിർണായകമായ മറ്റൊരു കാര്യം എന്തെന്നാൽ ആന്ധ്രാപ്രദേശിൽ നടന്ന ഒരു സൗന്ദര്യമത്സരത്തിൽ വിജയിയായതാണ് സുമലതയ്ക്ക് സിനിമയിലേയ്ക്കുള്ള വഴിയൊരുക്കിയത്. 1979-ൽ തന്റെ പതിനാറാമത്തെവയസ്സിൽ ‘തിസൈ മാരിയ പറവൈകൾ ‘ എന്ന തമിഴ്ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് സുമലത തന്റെ അഭിനയജീവിതം ആരംഭിയ്ക്കുന്നത്. കന്നഡ സൂപ്പർതാരം രാജ്കുമാർ നായകനായ “രവിചന്ദ്ര” എന്ന സിനിമയായിരുന്നു സുമലതയുടെ കന്നഡയിലെ ആദ്യചിത്രം. “സമാജനകി സാവൽ” എന്ന സിനിമയിലൂടെ തെലുങ്കുസിനിമയിലും തുടക്കംകുറിച്ചു.

actress sumalatha Life story
actress sumalatha Life story

സിനിമയിലെ തന്റെ തുടക്കക്കാലത്തുതന്നെ മലയാളം, തമിൾ, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിലെ സിനിമകളിൽ സുമലത അഭിനയിച്ചിരുന്നു. രജനീകാന്തിനെ സൂപ്പർതാര പദവിയിലേയ്ക്ക് ഉയർത്തിയ 1980-ൽ റിലീസ് ചെയ്ത “മുരട്ടുകാളൈ” എന്ന സിനിമയിലും, 1981-ൽ റിലീസായ മലയാളസിനിമയിലെ ഐതിഹാസിക നടൻ ജയന്റെ അവസാനചിത്രമായ “കോലിളക്ക”ത്തിലും സുമലതയായിരുന്നു നായിക. മലയാള സിനിമയിലെ മുൻനിര നായകന്മാരുടെയെല്ലാം നായികയായി സുമലത അഭിനയിച്ചിട്ടുണ്ട്. പ്രേംനസീർ, ജയൻ, സോമൻ, സുകുമാരൻ, തുടങ്ങിയവരോടൊപ്പം എന്നും ഓർമ്മിയ്ക്കപ്പെടുന്ന വേഷങ്ങൾ ചെയ്തു. മലയാളത്തിൽ സുമലത അഭിനയിച്ച വേഷങ്ങളിൽ ഏറ്റവും പ്രശസ്തമായവ നിറക്കൂട്ട്, ന്യൂഡൽഹി, തൂവാനത്തുമ്പികൾ, ഇസബെല്ല, താഴ് വാരം എന്നീ സിനിമകളിലെയാണ്.

തെലുങ്ക്, മലയാളം സിനിമകളിലാണ് സുമലത കൂടുതൽ അഭിനയിച്ചിട്ടുള്ളത്. ആറ് ഭാഷകൾ സംസാരിയ്ക്കാനറിയാവുന്നയാളാണ് സുമലത. 1991 ഡിസംബർ 8ന് സുമലത വിവാഹിതയായി കന്നഡനടനും രാഷ്ട്രീയനേതാവുമായിരുന്ന അംബരീഷിനെയായിരുന്നു വിവാഹം ചെയ്തത്. അംബരീഷ് – സുമലത ദമ്പതികൾക്ക് ഒരു മകനാണുള്ളത്, പേര് അഭിഷേക്. അംബരീഷ് കർണ്ണാടകരാഷ്ട്രീയത്തിൽ ഉയർന്നുവരികയും എം.എൽ.എയും, എം.പിയും, മന്ത്രിയുമൊക്കെ ആവുകയും ചെയ്തു. 2018 നവംബർ 24-ന് അംബരീഷ് അന്തരിച്ചു. പിന്നീട് സുമലത സജീവ രാഷ്ട്രീയത്തിലേക്കിറങ്ങി.