സഹോദരിയെ പൊന്നു കൊണ്ട് മൂടി വീണ.!! വിവാഹത്തിന് വധുവിനെക്കാൾ സുന്ദരിയായി വീണ നായർ; അമ്പാടി കണ്ണനെ പോലെ മകനും.!! | Actress Veena Nair Shines in Marriage Function Malayalam

Actress Veena Nair Shines in Marriage Function Malayalam : മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും സിനിമാ പ്രേക്ഷകര്‍ക്കുമെല്ലാം ഒരു പോലെ പ്രിയങ്കരിയായി മാറിയ താരമാണ് വീണ നായര്‍. ചെയ്യുന്ന കഥാപാത്രങ്ങളിൽ ഒക്കെയും തന്റേതായ തനത് ശൈലി കൊണ്ടു വരുന്ന വീണ നായർ മിനിസ്‌ക്രീനിലൂടെയാണ് മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറുന്നത്. ടെലിവിഷനിലൂടെ എത്തിയ താരം  സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ബിഗ് ബോസ് മലയാളം സീസണ്‍ 2വിൽ മത്സരാര്‍ത്ഥിയായും വീണ എത്തിയിരുന്നു. മിനിസ്ക്രീന് അപ്പുറത്ത് സോഷ്യല്‍ മീഡിയയിലും  സജീവ സാന്നിധ്യമാണ് വീണ. സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്സ് ഉള്ള താരം പങ്കുവെക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും എല്ലാം ഇരുകൈയും നീട്ടിയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. മകന്‍ അമ്പാടിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം താരം നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്.

അമ്മയെപ്പോലെ തന്നെ മകനും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇപ്പോൾ ഇതാ വീണ പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രവും ഒപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പുമാണ് ആരാധകർക്കിടയിൽ വൈറലായി മാറിയിട്ടുള്ളത്. സുഹൃത്തും സഹോദരി തുല്യവുമായ മീനു മോഹന്റെ വിവാഹ  ചിത്രമാണ് വീണ തന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. മീനൂട്ടീസ് ബിഗ് ഡേ, മീനു,സുജിത്ത് ദീർഘസുമംഗലി ഭവ എന്നിങ്ങയാണ് അടിക്കുറിപ്പ് നൽകിയിട്ടുള്ളത്.

നവദമ്പതികൾക്ക് ഒപ്പം നിൽക്കുന്ന വീണയുടെയും മകന്റെയും ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് കമന്റുമായി എത്തിയിട്ടുള്ളത്. വീണയെ കണ്ടാൽ സീമയെ പോലെയുണ്ടെന്നാണ് ഒരു ആരാധകന്റെ കമന്റ്. വധുവിനെയും വീണയേയും ഒരുപോലെ സുന്ദരിയാക്കി മാറ്റിരിക്കുന്നത് നിതിൻ രാജുവാണ്. എന്തായാലും ഇരുവരും അത് സുന്ദരികൾ ആയിട്ടുണ്ടെന്നാണ് ആരാധകരുടെ വാദം. കോമഡി കഥാപാത്രങ്ങളിലൂടെയാണ് വീണ മലയാളികള്‍ക്ക് പ്രിയങ്കരിയാക്കുന്നത്. വെള്ളിമൂങ്ങ എന്ന ചിത്രത്തിലെ വീണയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയത്തിന് പുറമെ നൃത്തം ഓട്ടൻതുള്ളൽ തുടങ്ങിയ കലകളിലും പ്രാവീണ്യം തെളിയിച്ച താരമാണ് വീണ നായര്‍.

Rate this post