വിദ്യ ഉണ്ണിക്ക് മഞ്ഞയിൽ കുളിച്ച സീമന്തം.!! കുഞ്ഞഥിതി എത്താൻ ഇനി ദിവസങ്ങൾ മാത്രം; അനിയത്തിയുടെ വിശേഷം ആഘോഷമാക്കി ദിവ്യ ഉണ്ണി.!? | Actress Vidhya Unni Baby Shower Ceremony Malayalam

Actress Vidhya Unni Baby Shower Ceremony Malayalam : ദിവ്യ ഉണ്ണി പ്രേക്ഷകർക്ക് എത്രമാത്രം സുപരിചിതയാണോ അത്രതന്നെ സുപരിചിതയാണ് സഹോദരി വിദ്യ ഉണ്ണിയും. വിദ്യ ഉണ്ണിയുടെ വിവാഹ വിശേഷങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. സഞ്ജയ് വെങ്കിടേശ്വരൻ ആണ് വിദ്യ ഉണ്ണിയുടെ ജീവിതപങ്കാളി.സിങ്കപ്പൂരില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സില്‍ ഉദ്യോഗസ്ഥനാണ് ചെന്നൈ സ്വദേശിയായ സഞ്ജയ്.ചേച്ചിക്ക് പിന്നാലെ ആണ് വിദ്യ ഉണ്ണിയും സിനിമയിലെത്തിയത്.

കുഞ്ചാക്കോ ബോബനും ഭാവനയും നായികാനായകന്‍മാരായെത്തിയ ഡോക്ടര്‍ ലവിലൂടെയായിരുന്നു വിദ്യ തന്റെ അഭിനയ കലക്ക് തുടക്കം കുറിച്ചത്. ഈ ചിത്രത്തിൽ നടിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും സിനിമയിലേക്കെത്തിയത് എങ്കിലും വിദ്യ പിന്നീട് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.സഹോദരി ദിവ്യ ഉണ്ണിയെപ്പോലെ തന്നെ നൃത്തത്തിലും വിദ്യ മിടുക്കിയാണ്.

നിരവധി നൃത്ത പരിപാടികളിലൂടെയും വിദ്യ പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ട്. കൂടാതെ സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് വിദ്യ. തന്നെ എല്ലാ വിശേഷങ്ങളും ആരാധകർക്കും മുന്നിലേക്ക് താരം എത്തിക്കാറുണ്ട്. പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും വളരെ പെട്ടെന്നാണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിത താരത്തിന്റെ പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. താരത്തിന്റെ സീമന്തത്തിന്റെ ചിത്രങ്ങളാണ് ഇവ.

മഞ്ഞനിറത്തിലുള്ള സാരിയും പച്ചനിറത്തിലുള്ള ബ്ലൗസും അണിഞ്ഞ് ആഭരണങ്ങൾ അണിഞ്ഞ് വളരെ മനോഹരിയായി മേക്കപ്പ് ചെയ്തിരിക്കുന്നു. താരം പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെയായി ”Twinkle Twinkle Little Star can’t wait to see how cute you are ” എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഈ ക്യാപ്ഷനിൽ നിന്ന് തന്നെ തന്റെ കുഞ്ഞിനെ എത്ര ആകാംക്ഷയോടെയാണ് താരം കാത്തിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. നിരവധി ആരാധകരാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾക്കു താഴെയായി ആശംസകൾ അറിയിച്ചു കൊണ്ടിരിക്കുന്നത്.

Rate this post