കാര്യം കഴിഞ്ഞപ്പോൾ ഞാൻ ഒരു ബിഗ് സീറോ; കാശ് മുഴുവൻ വീട്ടുകാർ കൊണ്ടുപോയി!! പൊട്ടിക്കരഞ്ഞ് നടി യമുന റാണി… | Actress Yamuna Rani Life Story Reveals Malayalam

Actress Yamuna Rani Life Story Reveals Malayalam : ഏഷ്യാനെറ്റ് സംരക്ഷണം ചെയ്ത ചന്ദനമഴ എന്ന ജനപ്രിയ പരമ്പരയിലൂടെ പ്രേക്ഷകർക്കു മുൻപിൽ എത്തിയ വ്യക്തിയാണ് യമുനാ റാണി. അക്കാലത്ത് വളരെയധികം പ്രേക്ഷകപ്രീതി നേടിയ പരമ്പരയായിരുന്നു.
മികച്ച അഭിനയ രീതി തന്നെയായിരുന്നു ആരാധകർക്ക് യമുന പ്രിയങ്കരി ആകാൻ കാരണമായത്. മീശമാധവൻ ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും പരമ്പരകളിലൂടെയാണ് താരം ശ്രദ്ധേയയായത്. ഇപ്പോഴിതാ കാലങ്ങൾക്ക് ശേഷം തന്റെ വിഷമങ്ങൾ പറഞ്ഞ് പൊട്ടിക്കരയുകയാണ് താരം.

വിവാഹമോചിതയും രണ്ടു കുട്ടികളുടെയും അമ്മയും ആയ യമുന കഴിഞ്ഞ വർഷമാണ് വീണ്ടും വിവാഹിതയായത്. രണ്ടു പെൺ മക്കളുടെയും പൂർണ സമ്മതത്തോടെയും പിന്തുണയോടു കൂടിയും ആയിരുന്നു ഈ വിവാഹം.അമേരിക്കയിൽ സൈക്കോതെറാപ്പിസ്റ്റ് ആയി വർക്ക് ചെയ്യുന്ന ഡോക്ടർ ദേവനാണ് യമുനയുടെ ഭർത്താവ്. അടുത്തിടെ നൽകിയ ഒരു ഇന്റർവ്യൂവിൽ തനിക്ക് കുടുംബത്തിന്റെ യാതൊരു വിധ പിന്തുണകളും ഇല്ല എന്ന് യമുന പറഞ്ഞിരുന്നു.

ഫ്ലവേഴ്സ് ഒരുകോടി എന്ന പരമ്പരയിൽ നേരിട്ട് എത്തിയിരിക്കുകയാണ് ഇപ്പോൾ യമുന. പണമുണ്ടായിരുന്ന സമയത്ത് എല്ലാവരും ഉണ്ടായിരുന്നു എന്നും എന്നാൽ ഇപ്പോൾ അങ്ങനെ ആരും ഇല്ല എന്നും അവർ പറഞ്ഞു. പ്രോഗ്രാമിന്റെ പ്രോമോ വീഡിയോ പുറത്തു വന്നിട്ടുണ്ട്. തന്റെ ജീവിതത്തിൽ താൻ അനുഭവിച്ച സംഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു യമുന പൊട്ടിക്കരയുന്നത് വീഡിയോയിൽ കാണാം.” എന്നെ കൊണ്ടുള്ള കാര്യം കഴിഞ്ഞപ്പോൾ ഞാനൊരു ബിഗ് സീറോ ആയി.

അന്നെടുത്ത തീരുമാനമാണ് ഒരു സെന്റ് എങ്കിലും സ്വന്തമായി വേണമെന്ന്”
യമുന പറയുന്ന ഈ വാക്കുകളും അവരുടെ വിഷമങ്ങളുമാണ് വീഡിയോയിൽ ഉള്ളത്. യമുനയ്ക്ക് എന്തുപറ്റിയെന്ന് അറിയാൻ നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. അടുത്തിടെ സീരിയൽ ടുഡേയ്ക്ക് നൽകിയ ഇന്റർവ്യൂവിൽ തന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് യമുന മനസ്സ് തുറന്നിരുന്നു. രണ്ടാം വിവാഹം വളരെ ആലോചിച്ച് തീരുമാനമാണെന്നും അത് ശരിയായില്ലെങ്കിൽ മക്കളെയും ബാധിക്കും എന്നും താരം പറഞ്ഞു.