ആയിരം രോഗങ്ങള്‍ക്ക് ഒരൊറ്റ അത്ഭുത ഒറ്റമൂലി; എത്ര വലിയ കഫകെട്ടും ചുമയും മാറാൻ ഈ ഔഷധ സസ്യം മാത്രം മതി.!! | Adalodakam For Cough And Cold Relief

Adalodakam For Cough And Cold Relief : കാലാവസ്ഥാ വ്യതിയാനം മൂലം വിവിധ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത ഏറെയാണ്. ചുമ, പനി തുടങ്ങിയ രോഗങ്ങളെ ശമിപ്പിക്കുന്ന ഒരു ഔഷധ സസ്യത്തെ പരിചയപ്പെടാം. നമ്മുടെ പറമ്പിൽ കാണപ്പെടുന്ന ആടലോടകം തന്നെയാണ്. ഇത് എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് നോക്കാം.

അടലോടക ഇലകൾ ശേഖരിച്ച് നന്നായി കഴുകുക. ഇലകളിൽ പുഴുക്കൾ ഉണ്ടോയെന്ന് ശ്രദ്ധാപൂർവ്വം പരിശോധിക്കണം. എന്നിട്ട് അവയെ ചെറിയ കഷണങ്ങളായി മുറിക്കുക. ഈ മരുന്ന് തയ്യാറാക്കാൻ നമുക്ക് മല്ലിയില, കുരുമുളക്, ജീരകം, തേൻ, പഞ്ചസാര എന്നിവ ആവശ്യമാണ്. മല്ലിയില, ജീരകം, കുരുമുളക് എന്നിവ പൊടിക്കുക. കുക്കറിൽ അരഗ്ലാസ് വെള്ളം ഒഴിച്ച് കഴുകി വെച്ചിരിക്കുന്ന അടലോടകവും ചേർത്ത് അരിഞ്ഞ മല്ലിയിലയും കുരുമുളകും ജീരകവും ഇട്ട് കുക്കറിൽ ഒരു വിസിൽ വരുന്നതിന് മുന്നേ വാങ്ങി വെക്കുക.

പ്രഷർ കുക്കറിൽ നിന്ന് ആവി വന്നതിന് ശേഷം പ്രഷർ കുക്കറിന്റെ മൂടി തുറന്ന് ചേരുവകൾ ഒരു ചെറിയ പാത്രത്തിൽ വയ്ക്കുക, ഇതിൽ നിന്നും ഒരു പിടി എടുത്ത് രണ്ട് കൈകളും കൊണ്ട് പിഴിഞ്ഞ് മറ്റൊരു പാത്രത്തിലേക്ക് ഇതിന്റെ ചാർ ഒഴിക്കുക. ശേഷം മറ്റൊരു പാത്രത്തിൽ അരിച്ചെടുത്ത് തേനും പഞ്ചസാരയും ചേർത്ത് കഴിക്കാവുന്നതാണ്.

ഇത് കഴിക്കുന്നതിലൂടെ എത്ര കടുത്ത ചുമയും മാറുന്നു. ദിവസവും അഞ്ച് നേരം കഴിക്കുന്നത് രോഗങ്ങൾക്കെതിരെ നല്ല പ്രതിരോധശേഷി നൽകും. ചെറിയ കുട്ടികൾക്ക് ഒരു സ്പൂണിൽ താഴെ മാത്രമേ നൽകാവൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.