മഴയോ വെയിലോ ഇനി 100 മേനി വിളവ് ഉറപ്പ്…

മഴയോ വെയിലോ ഇനി 100 മേനി വിളവ് ഉറപ്പ്… രാസവളങ്ങള്‍ പരമാവധി ഒഴിവാക്കി പകരം ജൈവ വളങ്ങളും ജീവാണു വളങ്ങളും ഉപയോഗിക്കുന്ന ഒരു പ്രവണതയ്ക്ക് കേരളത്തില്‍ പ്രചാരം വർദ്ധിച്ച് വരുന്നുണ്ട്. എന്നാല്‍ കൃഷി കൂടുതല്‍ ആദായകരമാകണമെങ്കില്‍ ജൈവ വളങ്ങളെ, പ്രത്യേകിച്ച് വീട്ടില്‍ തന്നെ തയ്യാര്‍ ചെയ്യാവുന്ന ജൈവവളങ്ങളെ, ആശ്രയിച്ചുള്ള ഒരു കൃഷി രീതിയ്ക്കാണ് മുന്ഗണന കൊടുക്കേണ്ടത്. ജീവാണു വളങ്ങള്‍ മണ്ണിനെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുമെങ്കിലും അത് രാസവളം പോലെ തന്നെ കര്ഷുകന്റെി കീശ കാലിയാക്കും. മികച്ച ജൈവ വളങ്ങള്‍ എങ്ങനെ വീട്ടില്‍ തയ്യാറാക്കാമെന്ന് നോക്കാം.

ഏതു കൃഷിക്കും ഉപയോഗിക്കാവുന്ന ഒരു ഉത്തമ ജൈവ വളമാണ് ജീവാമൃതം. മണ്ണില്‍ കര്ഷവകന്റെമ സുഹൃത്തുക്കളായ ജീവാണുക്കളുടെ എണ്ണം വര്ദ്ധി പ്പിച്ച് ചെടികൾക്ക് പരമാവധി പോഷകങ്ങള്‍ എത്തിക്കുവാന്‍ ജീവാമൃതത്തിനു കഴിയും. ജീവാമൃതം സ്ഥിരമായി ഉപയോഗിക്കുന്ന കൃഷിയിടങ്ങളില്‍ രണ്ടോ മൂന്നോ വര്ഷകങ്ങള്‍ കൊണ്ട് മിത്ര കീടങ്ങളുടെ എണ്ണം വര്ദ്ധി ച്ച് പ്രകൃത്യാലുള്ള കീട നിയന്ത്രണം സാദ്ധ്യമാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ഇതില്‍ രണ്ടാം വിഭാഗത്തില്‍ പെടുന്നവരെ (ഉപകാരികളെ) വേര്‍തിരിച്ചെടുത്ത് കൃത്രിമമായി വളര്‍ത്തി മണ്ണിലേക്ക് തിരിച്ചു നല്‍കുന്നതാണ് ഇതിലെ ശാസ്ത്രം.ഇങ്ങനെയുള്ളവയെ നമുക്ക് “മിത്ര സൂക്ഷമാണുക്കള്‍” എന്ന് വിളിക്കാം. ചില ബാക്ടീരിയകളും കുമിളകളുമാണ് മിത്ര ഗണത്തില്‍ പെട്ടത്. മറ്റ് വളങ്ങള്‍ സസ്യ വളര്‍ച്ചക്ക്‌ വേണ്ട ഏതാനും പോഷകങ്ങള്‍ മാത്രം നല്‍കുമ്പോള്‍. സൂക്ഷ്മാണു വളങ്ങള്‍ സര്‍വ പോഷകങ്ങളും നല്‍കി മിത്രങ്ങളായി മാറുന്നു. നൈട്രജന്‍റെ സ്രോതസ്സ് അന്തരീക്ഷ വായുവാണ്. വായുവില്‍ 78.6% നൈട്രജന്‍ ഉണ്ട് എന്നാല്‍ ഈ മൂലകത്തെ നേരിട്ട് ഉപയോഗിക്കാന്‍ സസ്യങ്ങള്‍ക്ക് കഴിയുകയില്ല. നൈട്രജന്‍ അമോണിയായും, നൈട്രെറ്റായും മാറ്റപ്പെടുമ്പോഴാണ് ചെടികള്‍ക്ക് ആഗികരണം ചെയ്യാനാകുക.അന്തരീക്ഷ നൈട്രജനെസ്വയം സ്വീകരിച്ച് അതിനെ അമോണിയ രൂപത്തിലാക്കാന്‍ കഴിവുള്ള നാല് തരം സൂക്ഷ്മജീവികളാണുള്ളത്.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.