മഞ്ഞയിൽ കുളിച്ച് കിടിലൻ ഹൽദി ഡാൻസുമായി അഹാന💃🏻💛ഏറ്റെടുത്ത് ആരാധകർ..

മലയാള സിനിമാലോകത്ത്, സഹനടനായും, വില്ലനായും മറ്റും ഒരുകാലത്ത് തിളങ്ങിയിരുന്ന താരമാണ് കൃഷ്ണകുമാർ. തന്റെ അച്ഛന്റെ പാത പിന്തുടർന്ന് കൊണ്ട് മൂത്തമകളായ അഹാനയും അഭിനയലോകത്ത് സജീവമായതിനാൽ തന്നെ ഈ താര കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാനും മറ്റും ആരാധകർക്ക് എന്നും തിടുക്കമാണ്. മലയാള സിനിമാ ഇൻഡസ്ട്രിയിൽ ഏറെ താരമൂല്യം കൂടിയുള്ള നായികയായ അഹാന, രാജീവ് രവിയുടെ സംവിധാനത്തിൽ 2014 ൽ

പുറത്തിറങ്ങിയ ഞാൻ “സ്റ്റീവ് ലോപ്പസ്” എന്ന ചിത്രത്തിലൂടെയാണ് അഭിനയലോകത്ത് സജീവമാകുന്നത്. തുടർന്ന് നിരവധി സിനിമകളിൽ പ്രമുഖരുടെ നായികയായി തിളങ്ങിയ താരം മലയാളത്തിലെ ഗ്ലാമർ നായികമാരുടെ ഇടയിലേക്ക് ചുരുങ്ങിയ കാലം കൊണ്ട് കടന്ന് ചെല്ലുകയായിരുന്നു. തന്റെ അഭിനയത്തിനൊപ്പം യൂട്യൂബ് വ്ലോഗിങ്ങിലൂടെയും നിരവധി ആരാധകരെയും പ്രേക്ഷകരെയും സ്വന്തമാക്കാൻ ഇവർക്ക് സാധിച്ചിരുന്നു.

തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും ഇവർ നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് എന്നതിനാൽ അവ നിമിഷനേരം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്. മാത്രമല്ല താരം തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്ന ഡാൻസ് റീൽസ് വീഡിയോകൾക്ക് ആരാധകർ ഏറെയാണ് എന്നത് ഇവരുടെ പ്രേക്ഷക സ്വീകാര്യതയെയാണ് കാണിക്കുന്നത്. എന്നാൽ ഇപ്പോഴിതാ അഹാനയുടെ പുതിയൊരു ഡാൻസ് വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ

ശ്രദ്ധ നേടിയിട്ടുള്ളത്. തന്റെ സുഹൃത്തായ മീനാക്ഷിയുടെ വിവാഹ ചടങ്ങുകൾക്ക് മുന്നോടിയായുള്ള ഹൽദി ചടങ്ങിനിടെ കിടിലൻ ഡാൻസുമായായിരുന്നു അഹാനയും കൂട്ടരും എത്തിയിരുന്നത്. മഞ്ഞ നിറത്തിലുള്ള കോസ്റ്റ്യൂം അണിഞ്ഞുകൊണ്ട് കിടിലൻ ചുവടുകളുമായി തകർത്താടിയ ഈയൊരു ഡാൻസ് വീഡിയോ നിമിഷനേരം കൊണ്ടായിരുന്നു ആരാധകർ ഏറ്റെടുത്തിരുന്നത്. ആലിയ ഭട്ട്,ശാന്തനു മഹേശ്വരി എന്നിവർ തകർത്തഭിനയിച്ച “ഗാംഗുഭായി” എന്ന ചിത്രത്തിലെ വൈറൽ ഗാനങ്ങളിലൊന്നായ “ദോലിഡ” തുടങ്ങുന്ന ഗാനത്തിന് അകമ്പടിയിലായിരുന്നു അഹാനയുടെ നൃത്ത വീഡിയോ എന്നതിനാൽ നിരവധി പേരാണ് ഇഷ്ട താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് പ്രതികരണവുമായി എത്തുന്നത്.