ഇതൊക്കെയാണ് എനർജി ലെവൽ..!! കിടിലൻ ഡാൻസ് വിഡിയോയുമായി അഹാന കൃഷ്ണ… | Ahaana Krishna Dance Goes Viral

Ahaana Krishna Dance Goes Viral : മലയാള സിനിമാ ലോകത്തെ ഗ്ലാമറസ് യുവനടിമാരിൽ ഒരാളാണല്ലോ അഹാന കൃഷ്ണ. മലയാള സിനിമാ ലോകത്ത്‌ ഒരു കടുത്ത നിരവധി വില്ലൻ വേഷങ്ങളിലൂടെയും സഹനടൻ വേഷങ്ങളിലൂടെയും തിളങ്ങിയിരുന്ന നടനായ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ അഹാന “ഞാൻ സ്ലീവ് ലോപ്പസ്” എന്ന രാജീവ് രവി ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ സജീവമായി മാറുന്നത്. തുടർന്നിങ്ങോട്ട് നിരവധി സിനിമകളിൽ നായികയായും സഹ നടിയായും തിളങ്ങിയ താരം മോളിവുഡിലെ യുവ ഗ്ലാമറസ് നടിമാരിൽ ഒരാളായി മാറുകയും ചെയ്യുകയായിരുന്നു. ഒരു അഭിനേത്രി എന്നതിലുപരി ഒരു യൂട്യൂബർ കൂടിയായ താരത്തിന് തന്റെതായ ആരാധക വൃന്ദവും സമൂഹ മാധ്യമങ്ങളിൽ ഉണ്ട്.

മാത്രമല്ല ഈയൊരു താര കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും തിടുക്കമാണ്. രണ്ട് മില്യണിലധികം ഫോളോവേഴ്സ് ഉള്ള മലയാളത്തിലെ ചുരുക്കം ചില യുവനടിമാരിൽ ഒരാൾ കൂടിയാണ് അഹാന. സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടാറുള്ള താരം തന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളും റീൽസ് വീഡിയോകളും പലപ്പോഴും ആരാധകരുമായി പങ്കുവയ്ക്കുകയും ഇവ ക്ഷണനേരം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാറുമുണ്ട്.

ahaana krishna Dance Goes Viral

എന്നാൽ ഇപ്പോഴിതാ താരം കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച റീൽസ് വീഡിയോയാണ് ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. വിജയ് സേതുപതി, സാമന്ത,നയൻതാര എന്നിവർ തകർത്തഭിനയിച്ച “കാതുവാക്കിലെ രണ്ട് കാതൽ” എന്ന തമിഴ് ചിത്രത്തിലെ വൈറൽ ഗാനങ്ങളിൽ ഒന്നായ “ഡിപ്പം ഡപ്പാം” മിനൊപ്പം എനർജറ്റിക് ചുവടുകളുമായി ആയിരുന്നു താരം എത്തിയിട്ടുള്ളത്.

കറുപ്പും ഓറഞ്ചും നിറത്തിലുള്ള കോസ്റ്റ്യൂമിലും കിടിലൻ പശ്ചാത്തലത്തിലും ചിത്രീകരിച്ച ഈയൊരു റീൽസ് വീഡിയോ നിമിഷനേരം കൊണ്ട് ലക്ഷക്കണക്കിന് പ്രേക്ഷകർ കാണുകയും ചെയ്തു. മാത്രമല്ല തങ്ങളുടെ പ്രിയ താരത്തിന്റെ ഈയൊരു എനർജി ലെവൽ ഡാൻസിന് പ്രതികരണങ്ങളുമായി നിരവധിപേരാണ് കമന്റുകളിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത്.