മിനി സ്കർട്ടിൽ ദുബായിലെ രാത്രികൾ ആഘോഷമാക്കി അഹാന കൃഷ്ണ; വൈറലായി താരത്തിന്റെ ചിത്രങ്ങൾ… | Ahaana Krishna’s Dubai Diaries Pics Goes Viral

Ahaana Krishna’s Dubai Diaries Pics Goes Viral : നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മകൾ എന്നതിലുപരി മലയാള സിനിമാ ലോകത്ത് തന്റേതായ ഐഡന്റിറ്റി ഉണ്ടാക്കിയെടുത്ത താര പുത്രിമാരിൽ ഒരാളാണല്ലോ അഹാന കൃഷ്ണ. ഒരു അഭിനേത്രി എന്നതിലുപരി തന്റേതായ നിലപാടുകളിലൂടെയും അവതരണ ശൈലിയിലൂടെയും നിരവധി ആരാധകരുടെ പ്രിയ താരമായി മാറാനും ഇവർക്ക് സാധിച്ചിരുന്നു. “ഞാൻ സ്ലീവ് ലോപ്പസ്” എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്ത് എത്തിയ താരം പിന്നീട് മലയാളത്തിലെ യുവ നായികമാർക്കിടയിൽ ശ്രദ്ധേയമായ ഇടം തന്നെ കണ്ടെത്തുകയായിരുന്നു.

മാത്രമല്ല നടൻ കൃഷ്ണകുമാറിന്റെ കുടുംബം പ്രേക്ഷകരുടെ പ്രിയപ്പെട്ട താര കുടുംബങ്ങളിൽ ഒന്നായതിനാൽ ഇവരുമായി ബന്ധപ്പെട്ട വിശേഷങ്ങളും വാർത്തകളും നിമിഷം നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. തന്റെ അഭിനയത്തോടൊപ്പം തന്നെ തന്റെ വിശേഷങ്ങളും മറ്റും തന്റെ യൂട്യൂബ് ചാനൽ വഴി അഹാന ആരാധകരുമായി പങ്കുവെക്കാറുണ്ട്. തന്റെ യാത്രാ വിശേഷങ്ങളും ഭക്ഷണ വിശേഷങ്ങളും എല്ലാം പങ്കുവെക്കുന്ന വീഡിയോയ്ക്ക് വലിയ രീതിയിലുള്ള പ്രേക്ഷക സ്വീകാര്യതയാണ് ആരാധകർ നൽകാറുള്ളത്.

Ahaana Krishna's Dubai Diaries Pics Goes Viral
Ahaana Krishna’s Dubai Diaries Pics Goes Viral

നേരത്തെ താരം നടത്തിയ മാലിദ്വീപ് യാത്രയുടെ ചിത്രങ്ങളും മറ്റും സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ പുതിയ ഭക്ഷണ രുചികൾ തേടിയുള്ള യാത്രയിൽ ദുബായിൽ എത്തിയിരിക്കുകയാണ് അഹാന. മാത്രമല്ല ദുബായിയുടെ രാത്രികാല നഗര സൗന്ദര്യം ആസ്വദിക്കുന്നതിനിടെ പകർത്തിയ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.

നീല നിറത്തിലുള്ള ഡെനിം മിനി സ്കർട്ടിലും വൈറ്റ് ടീഷർട്ടിലും ക്യൂട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. “നഗര കേന്ദ്രം” എന്ന അടിക്കുറിപ്പിൽ ദുബായിലെ പ്രസിദ്ധമായ ബുർജ് ഖലീഫക്ക് താഴെയും സമീപത്തു നിന്നുമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ദുബായിലെ രാത്രി കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് ആഘോഷമാക്കിയുള്ള ഈയൊരു ചിത്രങ്ങൾ നിമിഷം നേരം കൊണ്ട് ഏറെ ശ്രദ്ധ നേടിയതോടെ നിരവധി പേരാണ് തങ്ങളുടെ പ്രിയ താരത്തിന്റെ ഈയൊരു യാത്രക്ക് ആശംസകളുമായി എത്തുന്നത്.