വേദിയിൽ നിറകണ്ണുകളോടെ ഐശ്വര്യ ലക്ഷ്മി; ഒരു സഹോദരിയെപ്പോലെ ചേർത്ത് നിർത്തി ആശ്വസിപ്പിച്ച് സായി പല്ലവി… | Aishwarya Lekshmi Sai Pallavi Viral Video
തമിഴ് സിനിമയിലൂടെ മലയാള സിനിമാ ലോകത്തെത്തുകയും അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുകയും ചെയ്ത അഭിനേത്രിയാണല്ലോ സായി പല്ലവി. പ്രേമം എന്ന സിനിമയുടെ വൻ വിജയത്തിന് ശേഷം ഏറെ താര മൂല്യമുള്ള നായികമാരിൽ ഒരാൾ കൂടിയായി മാറിയ സായി പല്ലവി ഇന്ന് സൗത്ത് ഇന്ത്യൻ സിനിമാ ലോകത്തെ മുഴുവൻ ഇൻഡസ്ട്രികളിലും നിറസാന്നിധ്യമാണ്.
താരത്തിന്റെ പുതിയ ചിത്രമായ ഗാർഗിന്റെ വിശേഷങ്ങളും മറ്റും നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. ഗൗതം രാമചന്ദ്രന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ഈ ഒരു സിനിമയുടെ പ്രസ് മീറ്റിനിടെ കഴിഞ്ഞ ദിവസം വികാരഭരിതമായ സംഭവങ്ങൾക്കായിരുന്നു പ്രസ്സ് മീറ്റ് വേദി സാക്ഷ്യം വഹിച്ചിരുന്നത്. സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളും മലയാളത്തിലെ ഗ്ലാമറസ് നടിയുമായ ഐശ്വര്യ ലക്ഷ്മി ഈയൊരു പരിപാടിക്കിടെ നിറകണ്ണുകളോട് കൂടിയായിരുന്നു സംസാരിച്ചിരുന്നത്.
ഈയൊരു പരിപാടിയിൽ സംവദിക്കുന്നതിനിടെ വികാരഭരിതയായ താരത്തെ സായി പല്ലവി ആശ്വസിപ്പിക്കുകയും ചെയ്യുകയായിരുന്നു. ഈയൊരു ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിമിഷനേരം കൊണ്ട് വൈറലായി മാറുകയും ചെയ്തു. തമിഴ് തെലുങ്ക് ഭാഷകളിൽ ഒരുങ്ങുന്ന ഗാർഗി എന്ന ഈ ഒരു ചിത്രം ഐശ്വര്യയെ സംബന്ധിച്ച് സ്വപ്നസാക്ഷാത്കാരമാണ് എന്നും അതിന്റെ സന്തോഷ കണ്ണീരാണ് ഇതെന്നും ഐശ്വര്യയെ ആശ്വസിപ്പിച്ചുകൊണ്ട് സായി പല്ലവി പറയുന്നുണ്ട്.
ഗാർഗി ഒരു ഇമോഷണൽ കഥയാണ് പറയുന്നത് എന്നും, സായി പല്ലവി ഇല്ലായിരുന്നെങ്കിൽ ഈയൊരു സിനിമ പൂർണ്ണമാകില്ലായിരുന്നു എന്നും ഐശ്വര്യ ലക്ഷ്മി പറയുന്നുണ്ട്. മാത്രമല്ല മൂന്ന് വർഷത്തോളം നീണ്ട ചിത്രത്തിന്റെ ഓരോ ഘട്ടത്തിലും വലിയ രീതിയിലുള്ള പിന്തുണയായിരുന്നു ഐശ്വര്യ തങ്ങൾക്ക് നൽകിയിരുന്നത് എന്ന് ചിത്രത്തിന്റെ സംവിധായകനും അഭിപ്രായപ്പെടുന്നുണ്ട്. ഈയൊരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയതോടെ തങ്ങളുടെ പ്രിയ താരത്തിന്റെ ഈയൊരു പുതിയ തുടക്കത്തിന് ആശംസകളുമായി ആരാധകർ ഉൾപ്പെടെ നിരവധി പേരാണ് രംഗത്തെത്തുന്നത്