നടി ആലീസിന്റെ വ്യത്യസ്തമായ കല്യാണ ഒരുക്കങ്ങൾ🙄😉

സീരിയൽ രംഗത്തെ പ്രമുഖ നടിയാണ് ആലീസ് ക്രിസ്റ്റി. വിവിധ കഥാപാത്രങ്ങളിലൂടെ ജനങ്ങളുടെ പ്രിയപ്പെട്ട കുട്ടിയായി ഇതിനോടകം താരം മാറിയിട്ടുണ്ട്. തൻ്റെ എല്ലാ സുവർണ നിമിഷങ്ങളും ഇൻസ്റ്റാഗ്രാം വഴി ആലീസ് ക്രിസ്റ്റി ജനങ്ങളോട് അറിയിക്കാറുണ്ട്. ഏകദേശം ഒരു മില്യനോടടുപ്പിച്ചാണ് ആലീസ് ക്രിസ്റ്റിയുടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ്. ഇൻസ്റ്റാഗ്രാമിന് പുറമെ താരത്തിന് സ്വന്തമായി ഒരു യൂ ട്യൂബ് ചാനൽ കൂടിയുണ്ട്.

അഭിനേതാവായ സജിനുമായുള്ള വിവാഹവാർത്തയും സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിരുന്നു. ആദ്യ വീഡിയോ തന്നെ സ്വന്തം വിവാഹ ദിവസം അറിയിച്ചുകൊണ്ടുള്ള വീഡിയോ ആണ് താരം പോസ്റ്റ് ചെയ്തത്. ഹൽദി ദിവസത്തെ ആഘോഷങ്ങളിലും ചടങ്ങുകളും നിറഞ്ഞ വ്ലോഗിന് നല്ല വരവേൽപ്പാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

നടിയുടെ വിവാഹ ഒരുക്കങ്ങൾ തകൃതി ആയി തന്നെ നടക്കുകയാണ്. നടി ആലീസിന്റെ കല്യാണ ഒരുക്കം പേരൂര്‍ക്കടയിലെ ബ്യൂട്ടിപാര്‍ലറില്‍.. വിവാഹ ഒരുക്കങ്ങളുടെ വീഡിയോ താരം തന്റെ യൂട്യൂബ് ചാനലിലൂടെ തന്നെ പങ്കു വെക്കുന്നുണ്ട്.