വിവാഹത്തിന് സ്വന്തമായി മേക്കപ്പ് ചെയ്ത ആലീസ് ക്രിസ്റ്റി… അടിപൊളി എന്ന് പറഞ്ഞ് ആരാധകരും👌😍

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരമാണ് ആലിസ് ക്രിസ്റ്റി ഗോമസ്. ഇന്നായിരുന്നു താരത്തിന്റെ വിവാഹം. വിവാഹവുമായി ബന്ധപ്പെട്ട് താരം തന്നെ യൂട്യൂബ് ചാനലിൽ പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി മാറിയിരിക്കുന്നത്. സ്വന്തമായി മേക്കപ്പ് ചെയ്യുന്ന താരം മറ്റുള്ളവർക്ക് ഒരു മാതൃകയാണ് കാണിച്ചുതരുന്നത്. വളരെ സിമ്പിൾ ആയി മേക്കപ്പ് ചെയ്യുന്ന ആലീസ് തന്റെ ഡ്രസ്സിനെ പറ്റിയും വാചാലയാകുന്നുണ്ട്.

ഐ മേക്കപ്പാണ് താരം കൂടുതലായി ശ്രദ്ധിച്ചിട്ടുള്ളത്. കൺസീലർ ഒന്നും തന്നെ യൂസ് ചെയ്യാതെ ഫൗണ്ടേഷൻ ഉപയോഗിക്കുന്ന താരം. ചെയ്യുന്ന ഓരോ മേക്കപ്പിനെ പറ്റിയും കൃത്യമായി ആരാധകരോട് പറഞ്ഞു കൊടുക്കുന്നുണ്ട്. തിരുവാതിര മേക്ക് ഓവർ സ്റ്റുഡിയോയണ് ആലീസിൻ്റെ മുടി സെറ്റ് ചെയ്തിരിക്കുന്നത്. വളരെ സിമ്പിൾ ആയി ക്രമ്പ് ചെയ്ത മുടി പിന്നിലേക്ക് പോണി ടൈൽ ചെയ്തതിനു ശേഷമാണ് സെറ്റ് ചെയ്തിരിക്കുന്നത്. സിമ്പിളായി ചെയ്ത ഹെയറിൽ ക്രൗൺ

വെച്ചപ്പോൾ താരം അതീവ സുന്ദരിയായി മാറി എന്ന് പറയുന്നത് ആകും സത്യം. ഒരുപാടു മേക്കപ്പ് ഒന്നും ചെയ്യാത്തത് കൊണ്ട് തന്നെ സിമ്പിൾ ആയിട്ടാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മേക്കപ്പിന് ശേഷം സിജിനെ കാണിക്കണമെന്നും സിജിന്റെ എക്സ്പ്രഷൻ കാണണമെന്നും ഒക്കെ വീഡിയോയിലൂടെ താരം പറയുന്നുണ്ട്. താരം പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ നിരവധി ആരാധകരാണ് കമന്റ്മായി എത്തിയിട്ടുള്ളത്.

സ്വന്തമായിട്ട് മേക്കപ്പ് ചെയ്യുന്ന ബ്രൈഡ് എന്ന അടിക്കുറിപ്പോടെ ആരാധകരിൽ പലരും വീഡിയോ ഏറ്റെടുത്തിട്ടുണ്ട്. വളരെ സിമ്പിൾ ആയി നീല കളർ പാന്റും സ്യൂട്ടും ആണ് സജിൻ്റെ വേഷം. വെള്ള ഫിഷ് കട്ട്‌ ഫ്രോകിലും നെറ്റിലും അതീവ സുന്ദരിയായാണ് ആലിസ് പള്ളിയിലേക്ക് ഇറങ്ങുന്നത്. നിരവധി പേരാണ് താരത്തിന് വിവാഹ മംഗളാശംസകൾ സോഷ്യൽ മീഡിയ വഴി നേർന്നിരിക്കുന്നത്.