ശ്രദ്ധ നേടി ആലീസിന്റെ വിവാഹവസ്ത്രം..😍 ആലീസിന്റെ വിവാഹ വസ്ത്രത്തിൽ ഒളിപ്പിച്ച പ്രത്യേകത കണ്ടോ😱

സീരിയൽ താരം ആലിസ് ക്രിസ്റ്റിയുടെ വിവാഹ ചിത്രങ്ങളും മറ്റും ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞിരിക്കുകയാണ്. എന്നാൽ ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ച ആയികൊണ്ടിരിക്കുന്നത് ആലിസിന്റെ വിവാഹ വേഷത്തെ കുറിച്ചുള്ള കാര്യങ്ങളാണ്. പത്തനംതിട്ടയിൽ വെച്ചായിരുന്നു ആലിസിന്റെ വിവാഹം. തന്റെ വിവാഹ വസ്ത്രത്തെ കുറിച്ചുള്ള വീഡിയോകൾ ആലീസ് നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുള്ളതാണ്.

വിവാഹ വേഷം കൈകൊണ്ടുണ്ടാക്കിയത് ആണെന്ന വിവരവും നേരത്തെ തന്നെ ആലീസ് അറിയിച്ചിരുന്നു. ഓഫ്‌ വൈറ്റ് കളറിലുള്ള ഗൗണാണ് ആലിസിന്റെ വിവാഹ വസ്ത്രം. തിരുവനന്തപുരത്തെ ഇവാൻ ഷെയ്ഡ് ആലിസിന്റെ ഈ വിവാഹ വേഷത്തിന് പിന്നിൽ. ദിവസങ്ങൾ നീണ്ട പരിശ്രമങ്ങളുടെ ഫലമാണ് ആലിസിന്റെ ഈ അതിമനോഹരമായ വിവാഹ വസ്ത്രം. ഗൗണിൽ ഉൾപെടുത്തിയുള്ള ചിത്രങ്ങളുടെ വീഡിയോകൾ ഒക്കെ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്.

പത്തനംതിട്ട സ്വദേശി സജിൻ ആണ് ആലീസിനെ വിവാഹം ചെയ്തിരിക്കുന്നത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് പ്രേക്ഷകർക്ക് ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സ്ത്രീപദം, കസ്തൂരിമാൻ തുടങ്ങി നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ വേഷം ചെയ്തു. സി കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന ‘മിസിസ് ഹിറ്റ്‌ലർ’ എന്ന പരമ്പരയിലാണ് ആലീസ് ഇപ്പോൾ അഭിനയിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന ആലീസിന്റെ ബ്രൈഡൽ ഷവർ ചിത്രങ്ങളും ഏറെ ശ്രെദ്ധ നേടിയിരുന്നു. കസിൻസ് തനിക്കായൊരുക്കിയ കേക്കും സർപ്രൈസും ഇഷ്ടമായെന്നും ആലിസ് വിഡിയോയിൽ പറയുന്നുണ്ട്. വിവാഹശേഷമുള്ള അഭിനയ ജീവിതത്തിന് സച്ചുവിന് പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും, ഇന്റിമേറ്റ് സീനുകൾ കണ്ടാൽ സച്ചുവിന് ഒന്നും തോന്നുകയില്ലെന്നും ആലീസ് വീഡിയോയിൽ പറഞ്ഞിരുന്നു. ആലീസിന്റെ വിവാഹ ചിത്രങ്ങൾക്കും വീഡിയോകൾക്കും താഴെ പ്രേക്ഷകർ വിവാഹമംഗളാശംസകൾ കമന്റ്‌ ബോക്സ്‌ വഴി അറിയിക്കുന്നുണ്ട്.