ആലിസ് ഇനി സജിന്റെ മണവാട്ടി❤️; വലതുകാൽ വച്ച് സജിന്റെ വീട്ടിലേക്ക്; ചേർത്തുപിടിച്ച് സജിൻ; വൈറലായി ചിത്രങ്ങൾ🔥

മലയാള സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ആലിസ് ക്രിസ്റ്റി ഗോമസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ആലീസിന്റെ വിവാഹമായിരുന്നു ഇന്നലെ. പത്തനംതിട്ട സ്വദേശിയായ സജിൻ ആണ് വരൻ. ഏറെ ആഘോഷമായി നടന്ന ഇരുവരുടെയും വിവാഹത്തിൻറെ ചിത്രങ്ങളും വീഡിയോയും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിരവധി ആരാധകരാണ് ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് ചിത്രങ്ങൾക്ക് താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്.

ഇപ്പോഴിതാ വലതുകാൽ വച്ച് സജിന്റെ വീട്ടിലേക്ക് കയറുന്ന ആലീസിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. പീ കോക്ക് നിറത്തിൽ ഡിസൈൻ ചെയ്തെടുത്ത മന്ത്രകോടിയിൽ അതീവ സുന്ദരിയായാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സജിന്റെ കൈപിടിച്ച് വീട്ടിലേക്ക് നടന്നു വരുന്ന താരത്തിന്റെ നിലവിളക്കു പിടിച്ച് വലതുകാൽ വച്ച് സജിന്റെ വീട്ടിലേക്ക് കയറുന്നതന്റെയും ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

വിവാഹത്തിന് ഏതാണ്ട് ഒന്നര മാസങ്ങൾക്ക് മുൻപ് തന്നെ തുടങ്ങിയ ആഘോഷങ്ങൾ എല്ലാം ആരാധകർ ഏറെ ആകാംഷയോടെയാണ് ഏറ്റെടുത്തത്. വിവാഹ വിശേഷങ്ങൾ എല്ലാം ആലിസ് തൻറെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. വിവാഹ ദിവസത്തിലും താരത്തിൻറെ വെഡിങ്ങ് കോസ്റ്റ്യൂം ആണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. അപാര കോസ്റ്റ്യൂം സെൻസ് ആണ് ആലീസിന് എന്ന് ആരാധകർ വിധിയെഴുതി കഴിഞ്ഞു.

പ്രിൻസസ് ലുക്കിലുള്ള വൈറ്റ് ബ്രൈഡൽ ഗൗണിൽ ആണ് താരം മിന്നുകെട്ടിനായി പള്ളിയിലെത്തിയത്. പള്ളിയിലെ ചടങ്ങുകൾക്കുശേഷം പീകോക്ക് തീമിൽ ചെയ്ത അതിമനോഹരമായ മന്ത്ര കോടിയുടുത്ത് ആണ് താരം തിളങ്ങിയത്. ഏറ്റവും ലളിതം ആയി എന്നാൽ അതി മനോഹരമായാണ് ആലീസ് വിവാഹ ചടങ്ങുകളിൽ പ്രത്യക്ഷപ്പെട്ടത്. ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ സീരിയൽ താരമാണ് ആലിസ്. ഇരുവരുടേതും അറേഞ്ച്ഡ് മാര്യേജ് ആണ്.