കാത്തിരുന്ന ദിവസങ്ങൾ അടുത്തുകൊണ്ടിരിക്കുകയാണ്. പുതിയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ആലീസ് ക്രിസ്റ്റി..

മലയാളികളുടെ പ്രിയതാരമായ ആലീസ് ക്രിസ്റ്റി നാളെ വിവാഹിതയാവുകയാണ്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ആലീസ് ക്രിസ്റ്റി ഗോമസ്. താൻ വിവാഹിതയാവുന്നു എന്ന സന്തോഷവാർത്ത ആദ്യം മുതൽ തന്നെ താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോൾ ദിവസങ്ങൾ അടുക്കുന്നു എന്ന അടിക്കുറിപ്പോടെ ഹൽദിയുടെ ഫോട്ടോകൾ ആണ് താരം ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.

മഞ്ഞ സ്ലീവ്‌ലെസ് ഉടുപ്പിൽ അതീവ സുന്ദരിയായയാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വെള്ള ടീ ഷർട്ടും ഷോർട്സും ധരിച്ചു സജിനും ഒപ്പം ഉണ്ട്. പ്രകൃതിയുടെ മനോഹാരിതയിൽ തിരുവനന്തപുരത്തുള്ള ആവോക്കൊ റിസോർട്ടിലാണ് റോമാറ്റിക് ഫോട്ടോ ഷൂട്ട്‌ നടത്തിരിക്കുന്നത്. സുബീഷ് മണിമംഗലം ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. പത്തനംതിട്ട സ്വദേശിയായ സജിൻ സാമുവലാണ് ആലീസിന്റെ വരൻ. അടുത്തിടെയായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്.

അതിനു ശേഷം തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആലീസ് വിവാഹ വിശേഷങ്ങൾ ഓക്കെ ആരാധകരുമായി പങ്കുവച്ച് തുടങ്ങിയത്. നവംബർ 18നാണ് വിവാഹം. വിവാഹ നിശ്ചയം കഴിഞ്ഞതു മുതൽ താരം ഓരോ ദിവസവും തന്റെ വിശേഷങ്ങൾ ഒക്കെയായി സോഷ്യൽ മീഡിയയിലും യൂട്യൂബിലും സജീവമായിരുന്നു. ഒരു മാസം മുൻപേ തന്നെ ഹൽദി ആഘോഷങ്ങൾ നടത്തിയിരുന്നു. പിന്നീട് താരം പങ്കുവെച്ച സേവ് ദ ഡേറ്റ് വീഡിയോസും ഫോട്ടോസും എല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ നിരവധി കമന്റുകൾ ആണ് വരുന്നത്. നിരവധി ആരാധകരാണ് താരത്തിന് ആശംസയുമായി എത്തിയിരിക്കുന്നത്. മാത്രമല്ല ഹൽദി ഫോട്ടോയ്ക്ക് താഴെ ചേട്ടനോട് മുടിവെട്ടാൻ പറ ഒരു സുമാർ ഇല്ല എന്ന ഒരു രസകരമായ കമന്റും വന്നിട്ടുണ്ട്. എന്തായാലും ആരാധകരുടെ ആശംസകളും നിർദ്ദേശങ്ങളും ആലിസ് ഏറ്റെടുത്തിട്ടുണ്ട്.