ഈ ഒരു ഇല മാത്രം മതി കറ്റാർവാഴ വീട്ടിൽ പനപോലെ വളരും; നൂറുകണക്കിന് കറ്റാർ വാഴ തൈകൾ തിങ്ങി നിറയാൻ ഈ ഒരു സൂത്രം ചെയ്തുനോക്കൂ, റിസൾട്ട് ഞെട്ടിക്കും | Aloe Vera Cultivation Tip Using Papaya Leaf

Aloe Vera Cultivation Tip Using Papaya Leaf : ധാരാളം ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് കറ്റാർവാഴ. സ്കിൻ കെയർ പ്രോഡക്ടുകളിലും ഹെയർ കെയർ പ്രോഡക്ടുകളിലുമെല്ലാം ധാരാളമായി ഉപയോഗിക്കുന്ന കറ്റാർവാഴ ഇന്ന് മിക്ക ആളുകളും വീട്ടിൽ തന്നെ നട്ടു പിടിപ്പിക്കാറുണ്ട്. എന്നാൽ മിക്കപ്പോഴും ഇത്തരത്തിൽ വീട്ടാവശ്യങ്ങൾക്കായി നട്ടു പിടിപ്പിക്കുന്ന കറ്റാർവാഴയ്ക്ക് ആരോഗ്യകരമായ വളർച്ച ഉണ്ടാകാറില്ല. അത്തരം സാഹചര്യങ്ങളിൽ ചെടി നല്ല രീതിയിൽ വളരാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

കറ്റാർവാഴ നല്ല ആരോഗ്യത്തോട് കൂടി വളരണമെങ്കിൽ അതിന് തിരഞ്ഞെടുക്കുന്ന മണ്ണും നല്ല രീതിയിൽ പരിപാലിക്കേണ്ടതുണ്ട്. ചട്ടിയിലാണ് കറ്റാർവാഴച്ചെടി വളർത്തുന്നത് എങ്കിൽ അതിലുപയോഗിക്കുന്ന പോട്ടിങ്ങ് മിക്സിന്റെ കാര്യത്തിലാണ് ശ്രദ്ധ നൽകേണ്ടത്. എപ്പോഴും വീട്ടിൽ തന്നെ തയ്യാറാക്കിയ ജൈവവളക്കൂട്ട് മിക്സ് ചെയ്തെടുക്കുന്ന മണ്ണാണ് ചെടി വളർത്താനായി ഉപയോഗിക്കേണ്ടത്. അതിനായി അടുക്കളയിൽ നിന്നും ലഭിക്കുന്ന പച്ചക്കറികളുടെയും പഴങ്ങളുടെയും വേസ്റ്റ് മണ്ണിലിട്ട് ഉണക്കി പൊടിച്ചെടുത്ത് ഉപയോഗപ്പെടുത്താവുന്നതാണ്.

അടുത്തതായി ചെടി നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ഒരു വലിയ പോട്ടെടുത്ത് അതിന്റെ ഏറ്റവും താഴത്തെ ലെവലിലായി കരിയില നിറച്ചു കൊടുക്കാവുന്നതാണ്. പ്രധാനമായും കമ്മ്യൂണിസ്റ്റ് പച്ച പോലുള്ള ചെടികളുടെ ഇലകൾ ഉണക്കി ഉപയോഗിക്കുകയാണെങ്കിൽ അത് ചെടികളിലെ കീടശല്യവും മറ്റും ഇല്ലാതാക്കുന്നതിന് സഹായിക്കും. കരിയിലയുടെ മുകളിലായി അല്പം ചാരപ്പൊടി വിതറി കൊടുക്കണം. അതിനുമുകളിലായി ശാസ്ത്രീയപരമായി തയ്യാറാക്കിയ മണ്ണ് നിറച്ചു കൊടുക്കാം.

മണ്ണിനോടൊപ്പം ആവശ്യമെങ്കിൽ അല്പം വളപ്പൊടിയും ചാര പൊടിയും കൂടി മിക്സ് ചെയ്തു കൊടുക്കാവുന്നതാണ്. അതിനുമുകളിലായി പച്ച പപ്പായയുടെ ഇല നിരത്തി കൊടുക്കണം. വീണ്ടും അതിനു മുകളിലായി മണ്ണിട്ട് നിരത്തിയ ശേഷമാണ് വളർത്തിയെടുത്ത കറ്റാർവാഴയുടെ വേര് നട്ടുപിടിപ്പിക്കേണ്ടത്. ഈയൊരു രീതിയിലൂടെ കറ്റാർവാഴ നടുകയാണെങ്കിൽ ആരോഗ്യകരമായ രീതിയിൽ ചെടി തഴച്ചു വളരുമെന്ന കാര്യത്തിൽ സംശയം വേണ്ട. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Aloe Vera Cultivation Tip Using Papaya Leaf Video Credit : POPPY HAPPY VLOGS

Aloe Vera Cultivation Tip Using Papaya Leaf

Also Read : ഏത് കുഴി മടിയൻ ചെറുനാരകവും കുലകുത്തി കായ്ക്കും; ചെറുനാരങ്ങ ചട്ടിയിൽ ഇതുപോലെ കായ്ക്കണോ.!? ഈ ഒരു സൂത്രം ചെയ്താൽ മതി | Lemon Cultivation Tip

Agricultural FarmingAloe Vera CultivationAloe Vera Cultivation Tip Using Papaya Leaf