കറ്റാർവാഴ ഇത്‌ നിങ്ങൾ അറിയാതെ പോകരുതേ

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണ് കറ്റാര്‍ വാഴ അഥവാ അലോവേര. മുടിക്കും കണ്ണിനുമെല്ലാം ഗുണകരമാണ് കറ്റാര്‍വാഴ ഉപയോഗിക്കുന്നത്. കറ്റാർവാഴ ചർമ്മത്തിലെ ചുളിവുകൾ നീക്കാനായും മുടിയുടെ വളർച്ചയ്ക്കും ,ചർമ്മത്തിനു പുറത്തെ ചൊറിച്ചിലിനും സൂര്യതാപത്തിനുമെല്ലാം ഉത്തമമാണ്.

കറ്റാര്‍‍വാഴയുടെ നീരിന് വളരെ വിപുലമായ തരത്തിലുള്ള ഗുണങ്ങള്‍‍ ഉള്ളതിനാല്‍‍ എരിയുന്ന സസ്യം, പ്രമേഹ ശുശ്രൂഷച്ചെടി എന്നിങ്ങനെയും വിശേഷിപ്പിക്കുന്നു. കറ്റാര്‍വാഴയുടെ ഇലകളില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന അത്ഭുതകരമായ ജെല്ലിലെ ആരോഗ്യ ഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങാത്തവയാണ്. .മുടിക്കും കണ്ണിനുമെല്ലാം ഗുണകരമാണ് കറ്റാര്‍വാഴ ഉപയോഗിക്കുന്നത്. കറ്റാര്‍വാഴയുടെ ജെല്‍ ദിവസേന മുഖത്തു തേയ്ക്കുന്നത് മുഖക്കുരുവിന് ഉത്തമ പരിഹാരമാണ്.

അതുപോലെതന്നെ മുഖത്തെ കറുത്ത പാടുകള്‍ നീക്കി, തിളക്കമാര്‍ന്ന ചര്‍മ്മം നല്‍കുന്നതിനും കറ്റാര്‍വാഴ സഹായിക്കുന്നു. ബാക്റ്റീരിയയെ ചെറുക്കാനുള്ള കഴിവ് കറ്റാര്‍വാഴയ്ക്കുണ്ട്. അതുകൊണ്ടുതന്നെ ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ കറ്റാര്‍വാഴ മികച്ചുനില്‍ക്കുന്നു. കണ്‍തടങ്ങളിലെ കറുപ്പ് മാറ്റുന്നതിനും കറ്റാര്‍വാഴ നല്ലതാണ്. കറ്റാര്‍വാഴയുടെ ജെല്ല് തുണിയില്‍ പൊതിഞ്ഞ് കണ്‍തടങ്ങളില്‍ വെയ്ക്കുന്നതുവഴി കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാം. കറ്റാര്‍വാഴയുടെ നീരും കസ്തൂരി മഞ്ഞളും ചേര്‍ത്ത് മുഖത്തും ചര്‍മ്മത്തിലും പുരട്ടുന്നതു സൂര്യതാപം ഏറ്റ ചര്‍മ്മത്തിന് നല്ലതാണ്. ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം നിലനിര്‍ത്തുന്നതിനും ഈ ലേപനം സഹായിക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി DeepThoughts Deepika ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.