
മോതിരമാറ്റം കഴിഞ്ഞു.!! ചെക്കനെ ഒളിപ്പിച്ച് അമേയ മാത്യു; കരിക്ക് താരം സർപ്രൈസ് പൊട്ടിച്ച് സോഷ്യൽ മീഡിയ.!? | Ameya Mathew Got Engaged Viral News Malayalam
Ameya Mathew Got Engaged Viral News Malayalam : സോഷ്യൽ മീഡിയ വളർന്ന് വികസിച്ചതോടെ ശ്രദ്ധേയയായി മാറിയ താരമാണ് അമേയ മാത്യു. ജയസൂര്യ നായകനായ എത്തിയ ആട് എന്ന ചിത്രത്തിൽ അജുവർഗീസിനൊപ്പം ചിത്രത്തിൻറെ ക്ലൈമാക്സിനിൽ വന്ന് ആരാധകരുടെ കൈയ്യടി നേടിയപ്പോൾ പോലും അമേയ മാത്യു എന്ന താരത്തെ ആളുകൾക്ക് അടുത്ത് അറിയില്ലായിരുന്നു.
പിന്നീട് വെബ് സീരീസുകളിൽ ശ്രദ്ധേയമായ കരിക്കിന്റെ ഭാസ്കരൻ പിള്ള ടെക്നോളജി എന്ന സീരീസിലൂടെയാണ് അമേയ ആളുകൾക്ക് സുപരിചിതയായി മാറിയത്. അങ്ങനെയാണ് അമേയയെപ്പറ്റി ആളുകൾ കൂടുതൽ അടുത്തറിയാൻ ശ്രമിക്കുന്നത് പിന്നീട് താരത്തിന്റെ പഴയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഉൾപ്പെടെ വലിയതോതിൽ ആളുകൾക്കിടയിൽ സ്വാധീനം ചെലുത്തുകയുണ്ടായി. മിഥുൻ മാനുവൽ സംവിധാനം ചെയ്ത ആടിന് ശേഷം നിരവധി ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യാൻ അമേയയ്ക്ക് സാധിച്ചു. മോഡലിങ് രംഗത്തും അഭിനയരംഗത്തും ഒരുപോലെ സജീവമായ അമേയ ഇതിനോടകം നിരവധി ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്തിട്ടുണ്ട്.

പ്രീസ്റ്റ്, വൂൾഫ്, തിമിരം എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച അമേയ വിവാഹിതയാകാൻ പോകുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത് തന്റെ സോഷ്യൽ മീഡിയ പേജിൽ റിംഗ് എക്സ്ചേഞ്ച് ചെയ്ത് വരനൊപ്പമുള്ള ചിത്രങ്ങൾ താരം തന്നെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മോതിരങ്ങൾ പരസ്പരം മാറി ഞങ്ങളുടെ സ്നേഹം എന്നെന്നേക്കുമായി വലയം ചെയ്യപ്പെട്ടു എന്ന് ചിത്രത്തിനൊപ്പം താരം കുറച്ചു. ചുവന്ന നിറത്തിലുള്ള വസ്ത്രത്തിലാണ് അമേയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിവാഹനിശ്ചയം കഴിഞ്ഞു
എന്ന വിശേഷം പങ്കുവയ്ക്കുമ്പോൾ തന്നെ വരന്റെ മുഖമോ ചിത്രമോ വെളിപ്പെടുത്താൻ താരം തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ വരൻ അഭിനയരംഗത്തുള്ള ആളാണോ ആളുകൾക്ക് സുപരിചിതനായ സെലിബ്രിറ്റി ആണോ എന്നതടക്കമുള്ള നിരവധി ചോദ്യങ്ങൾ ചിത്രങ്ങൾക്ക് താഴെ ആരാധകർ കമൻറ് ആയി കുറിക്കുന്നുണ്ട്. താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞു. എന്നാണ് വിവാഹം എന്നോ വരനെ ചുറ്റിപ്പറ്റിയുള്ള വിവരങ്ങളോ ഒന്നും അമേയ വെളിപ്പെടുത്താത്തത് കൊണ്ട് തന്നെ ആരാധകരുടെ ഭാഗത്തുനിന്നും പരിഭവങ്ങളും ഏറെ ഉയരുന്നുണ്ട്.