പ്രതിരോധശേഷി വർധിപ്പിക്കുന്നതിനോടൊപ്പം വണ്ണം കുറക്കാനും അടിപൊളി സൂപ്…

കൊച്ചു കുട്ടികളിൽ തുടങ്ങി പ്രായഭേദമന്യേ പലരും അഭിമുകരിക്കുന്ന ഒരു പ്രശ്നമാണ് അമിതവണ്ണം അഥാവ ഒബീസിറ്റി. ജീവിതനിലവാരം ഉയർന്നതോടെ അമിതവണ്ണവും അനുബന്ധ രോഗങ്ങളും പിടിപെടാനുള്ള സാധ്യതയും കൂടി. ഒരാളുടെ ഉയരത്തിൽ നിന്ന് 100 കുറച്ച് കിട്ടുന്ന സംഖ്യയായിരിക്കണം അയാളുടെ ശരീരഭാരം.

അമിതവണ്ണത്തിനുള്ള കാരണങ്ങൾ പലതാണ്. പ്രധാന കാരണം ആഹാരരീതിയിലും ജീവിതശൈലിയിലും വന്ന വ്യത്യാസം തന്നെയാണ്. ശാരീരികമായുള്ള കാര്യങ്ങളും അമിതവണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു. പിറ്റ്യൂട്ടറി ഗ്രസന്ഥി, തൈറോയ്ഡ് ഗ്രന്ഥി, അഡ്രിനൽ ഗ്രന്ഥി തുടങ്ങിയവയുടെ പ്രവർത്തന മാന്ദ്യത്താൽ ശരീരത്തിന്റെ ഭാരം കൂടുന്നുണ്ട്. വ്യായാമശീലം തീരെ ഇല്ലാത്തതും പാരമ്പര്യവും ഇതിലേക്ക് വഴിവയ്ക്കുന്നവയാണ്.

അമിതവണ്ണം നിയന്ത്രിക്കുന്നതില്‍ ആഹാര നിയന്ത്രണത്തിനാണ് പ്രാധാന്യം വേണ്ടത്. അഹാരത്തിന്റെ നല്ലൊരു ഭാഗം പഴങ്ങളും പച്ചക്കറികളുമായിരിക്കുന്നതിനു ശ്രദ്ധിക്കുക. അസമയത്തുള്ള ഭക്ഷണം, അമിതഭക്ഷണം, വേണ്ടവണ്ണം ചവച്ചരയ്ക്കാതെയുള്ള ഭക്ഷണം അവയൊക്കെ രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നവയാണ്. വിശപ്പ് ശമിപ്പിക്കത്തക്കതും കലോറി കുറഞ്ഞതുമായ ആഹാരമാണു തിരഞ്ഞെടുക്കേണ്ടത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ഞങ്ങളുടെ ചാനല്‍ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Thanima By MansuAkbar

Comments are closed.