ഞാൻ സ്വന്തമായി ഒരു കുഞ്ഞു വീട് വാങ്ങി..🏠 അങ്ങോട്ട് മാറാനുള്ള തിരക്കിലാണിപ്പോൾ… പുത്തൻ വീടിന്റെ വിശേഷങ്ങൾ പങ്കുവച്ച് മലയാളികളുടെ പ്രിയ പിന്നണി ഗായിക അമൃത സുരേഷ്😍

മലയാളികൾക്ക് ഏറെ സുപരിചിതമായ ഗായകരാണ് അമൃതാ സുരേഷും അഭിരാമി സുരേഷും. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ തങ്ങളുടെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ അമൃത് പങ്കുവെച്ചിരിക്കുന്ന ഒരു വിശേഷമാണ് സോഷ്യൽ മീഡിയ ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. പുതുതായി ഒരു വീട് വാങ്ങി ഇരിക്കുകയാണ് അമൃത സുരേഷ്. വെണ്ണലയിൽ സ്വന്തമായി വീട് വാങ്ങിയ വിവരം താരം തന്നെ യുട്യൂബ് പേജയാ A. G   വ്ലോഗ്സ് വഴിയാണ് ആരാധകരെ അറിയിച്ചത്.

വീടിന്റെ പെൻഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അങ്ങോട്ടേക്ക് അധികം താമസിക്കാതെ ഷിഫ്റ്റ് ചെയ്യാനുള്ള പരിപാടികളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്  എന്നുമാണ് അമൃത വീഡിയോയിലൂടെ വ്യക്തമാകുന്നത്. അമൃതയും മകൾ പാപ്പു വിനെയും അമ്മയെയും വീഡിയോയിൽ കാണാം. അനിയത്തി അഭിരാമി വീഡിയോയിൽ വന്നിട്ടില്ല. ആരാധകരുടെ നിരന്തരമായ ചോദ്യത്തിന് പിന്നാലെയാണ് താരങ്ങൾ താമസിക്കുന്ന വീട് അമൃത ആരാധകർക്കായി കാണിച്ചുക്കൊടുത്തത്.

വീടുമായി അമിത ആത്മബന്ധം പുലർത്തുന്ന താരം വീട്ടിലെ ഓരോ ഉപകരണങ്ങളും കാണിച്ചുതരുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനം മകളായ പാപ്പുവിന്റെ കുഞ്ഞിലത്തെ തൊട്ടിൽ റീ യൂസ് ചെയ്ത് ഒരു ചെറിയ സോഫ ആക്കി മാറ്റി ഇരിക്കുന്നതാണ്. ഉപയോഗശേഷം നമ്മളെല്ലാരും മാറ്റിയിടുന്ന തൊട്ടിൽ ഏറ്റവും മനോഹരമായി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് അമൃത കാണിച്ചുതരുന്നുണ്ട്. നടുമുറ്റമുള്ള പോലെ സെറ്റ് ചെയ്തിരിക്കുന്ന വീടിനകം ഒരു പഴയ തറവാട് ഫീൽ ആണ് തരുന്നത്.

പാപ്പുവിന്റെയും അനിയത്തി അഭിരാമിയുടെയും മുറിയൊക്കെ വ്യക്തമായി വീഡിയോയിൽ കാണിക്കുന്നുണ്ട്.  റിയാലിറ്റിഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് അമൃത. സഹോദരിയായ അഭിരാമിക്ക് ഒപ്പം ചേർന്ന് നിർമ്മിച്ച അമൃതംഗമയ എന്ന ബാൻഡ് സോഷ്യൽ മീഡിയയിലെ താരംഗമാണ്. ഗീതത്തിൻ അപ്പുറം ഫാഷൻ ലോകത്ത് മോഡലുകളും ഒക്കെ തിളങ്ങിനിൽക്കുന്ന താരമാണ് അമൃത