ഈ മഴയത്ത് ഒരു കിടിലൻ ചായ ആയാലോ; ചിത്രങ്ങളുമായി അനശ്വര രാജൻ… | Anaswara Rajan Latest Pics Goes Viral News Malayalam

Anaswara Rajan Latest Pics Goes Viral News Malayalam : മലയാള സിനിമയിൽ പുതുമുഖമായി വന്ന് ചുരുങ്ങിയ സിനിമകളിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണല്ലോ അനശ്വര രാജൻ. ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായി വേഷമിട്ടുകൊണ്ട് അഭിനയ ലോകത്തെത്തിയ താരം പിന്നീട് ഏറെ ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാള സിനിമയിൽ സജീവമായി മാറുകയായിരുന്നു. ശേഷം “തണ്ണീർ മത്തൻ ദിനങ്ങൾ” എന്ന ഗിരീഷ് ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടാനും ഇവർക്ക് സാധിച്ചിരുന്നു.

അനശ്വരക്ക് പുറമെ വിനീത് ശ്രീനിവാസൻ മാത്യു തോമസ് എന്നിവർ തകർത്തഭിനയിച്ച ഈ ഒരു ചിത്രം പ്ലസ് ടു സ്കൂൾ കാലഘട്ടത്തിലെ രസകരമായ സംഭവങ്ങളെയും പ്രണയങ്ങളെയുമാണ് ഇതിവൃത്തമാക്കുന്നത്. ഈയിടെ പുറത്തിറങ്ങിയ സൂപ്പർ ശരണ്യ എന്ന ചിത്രത്തിലും ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ കഥാപാത്രമായിരുന്നു അനശ്വരയുടെത്. അതിനാൽ തന്നെ തീർച്ചയായും മലയാള സിനിമയുടെ ഭാവി യുവ നടിമാരിൽ ഒരാളാണ് ഇവരെന്ന് സിനിമാ നിരൂപകർ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

Anaswara Rajan Latest Pics Goes Viral News Malayalam
Anaswara Rajan Latest Pics Goes Viral News Malayalam

സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന താരം എന്ന നിലക്ക് തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും നിരന്തരം തന്റെ ആരാധകരുമായി അനശ്വര പങ്കുവെക്കാറുണ്ട്. തന്റെ ഫോട്ടോഷൂട്ടുകളും മറ്റും പങ്കുവെക്കുമ്പോൾ വലിയ രീതിയിലുള്ള പ്രേക്ഷക പ്രതികരണങ്ങൾ നേടാനും ഇവർക്ക് സാധിക്കാറുണ്ട്. താരം നേരത്തെ മുംബൈയിൽ നിന്നും പകർത്തിയ നൈറ്റ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചപ്പോൾ നിമിഷനേരം കൊണ്ട് അവ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ, മറ്റൊരു ചിത്രവുമായി എത്തിയിരിക്കുകയാണ് താരം.

ഒരു കട വരാന്തയിൽ ഇരുന്നുകൊണ്ട് വെറുമൊരു സാധാരണക്കാരിയെ പോലെ ചായ കുടിക്കുന്ന ഒരു ചിത്രമായിരുന്നു ഇത്. ചെക്ക് ഷർട്ട്‌ ധരിച്ചുകൊണ്ട് താര ജാഡകൾ ഒന്നുമില്ലാതെ സാധാരണ ഒരു ചായക്കടയിൽ കയറി ചായ കുടിക്കുന്ന ഈ ഒരു ചിത്രം ക്ഷണ നേരം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നടുകയും ചെയ്തു. “നിങ്ങളുടെ സൈഡ്‌കിക്കിനൊപ്പം മഴയുള്ള സായാഹ്നത്തിൽ ഒരു ചായ! അതിഗംഭീരം” എന്ന ക്യാപ്ഷനിൽ തന്റെ സുഹൃത്തായ ശബന മുഹമ്മദ് പകർത്തിയ ചിത്രമായിരുന്നു താരം പങ്കുവെച്ചിരുന്നത്. ഈയൊരു ചിത്രങ്ങൾ ആരാധകർക്കിടയിൽ ഇടംപിടിച്ചതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്.