സിമ്പിൾ മേക്കോവറിൽ അതിസുന്ദരിയായി അനശ്വര രാജൻ; പുതു ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ… | Anaswara Rajan Latest pics Goes Viral
Anaswara Rajan Latest pics Goes Viral: മഞ്ജുവാര്യർ മിന്നുന്ന പ്രകടനം കാഴ്ച വെച്ച സിനിമയാണ് ഉദാഹരണം സുജാത. ഈ ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ നായികയാണ് അനശ്വര രാജൻ. മഞ്ജുവാര്യരുടെ മകളായി എത്തി ആരാധക ഹൃദയം കവർന്ന കൊച്ചു നായിക. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനംകവരാൻ അനശ്വരക്ക് സാധിച്ചു. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, മൈ സാൻഡ, തുടങ്ങി പല സിനിമകളിലായി വേഷമിട്ടു.
നായിക, മോഡൽ എന്നീനിലകളിൽ അനശ്വര തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തന്റെ ഈ ചെറു പ്രായത്തിൽ കഴിവുകൊണ്ട് മുൻപന്തിയിൽ എത്താൻ കഴിഞ്ഞ വ്യക്തിത്വമാണ് അനശ്വരയുടെത്. സിനിമകൾ കൂടാതെ തമിഴ് ചിത്രങ്ങളിലും ഷോർട്ട് ഫിലി മുകളിലും പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കൂടാതെ ചലച്ചിത്രരംഗത്തെ മിന്നുന്ന പ്രകടനത്തിന് നിരവധി അവാർഡുകളും താരം കരസ്ഥമാക്കിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.
തന്റെ വ്യക്തിത്വത്തിൽ ഉറച്ചുനിൽക്കാനുള്ള കഴിവ് അനശ്വരക്കുണ്ട്. അനശ്വരയുടെ ഓരോ ഇന്റർവ്യൂകളും അതിനുള്ള തെളിവുകളാണ്. താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്ക് എല്ലാം നല്ല രീതിയിലുള്ള റീച്ച് ആണ് ലഭിക്കുന്നത്.
ഇപ്പോഴിതാ തന്റെ പുതിയ ഫോട്ടോഷൂട്ടുമായി അനശ്വര ആരാധകർക്ക് മുൻപിൽ എത്തിയിരിക്കുകയാണ്. അതുൽ സത്യൻ എന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫറുടെ ക്യാമറ ക്ലിക്കിൽ അതിമനോഹരിയായി എത്തിയിരിക്കുകയാണ് അനശ്വര.
പച്ചയും കറുപ്പും ചേർന്ന നിറത്തിലുള്ള സാരിയുടുത്ത് വലിയ ആഡംബരങ്ങൾ ഇല്ലാതെ വളരെ സിമ്പിൾ ലുക്കിലാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.” ദ വിന്റെജ് ബട്ടർഫ്ലൈ” എന്ന അടിക്കുറിപ്പോടെ കൂടിയാണ് ഫോട്ടോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. ഈ ഫോട്ടോയ്ക്ക് വലിയ രീതിയിലുള്ള ജനപിന്തുണയാണ് ലഭിക്കുന്നത്.