ശരീരത്തിലെ രക്തക്കുറവ് ഈ സത്യങ്ങള്‍ അറിയാതെ പോകരുത്…

ഇന്ന് ഇന്ത്യയിൽ കണ്ടുവരുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഏറ്റവും സർവസാധാരണയായി കണ്ടുവരുന്ന പ്രശ്നമാണ് രക്തക്കുറവ് അഥവാ അനീമിയ .കുട്ടികളുടെ ജനനത്തിലുണ്ടാവുന്ന മരണങ്ങൾ നല്ലൊരു ശതമാനവും രക്തക്കുറവുള്ള അമ്മമാർക്ക് പിറക്കുന്ന കുഞ്ഞുങ്ങളിലാണ് സംഭവിക്കുന്നത്‌. ഹ്രദയാഘാതം സംഭവിക്കാനും അനീമിയ കാരണമാവുന്നു .അതുകൊണ്ടൊക്കെതന്നെ അനീമിയയെ കുറിച്ച് അറിഞ്ഞിരിക്കൽ ഏറ്റവും അനിവാര്യമാണ്.

അന്ന വയസ്സ് 18 .വളരെ കൂടിയ നെഞ്ചിടിപ്പുമായി അവൾ വന്നപ്പോൾ രക്ഷിതാക്കൾ ധരിച്ചത് വല്ല മാനസികാസ്വസ്ഥതയും കൊണ്ടാണെന്നായിരുന്നു .പൾസ് നോക്കിയപ്പോൾ നോർമലിലും കൂടുതലും .മുഖത്തെ വിരൾച്ച അവൾ കൂടുതലായി വെളുത്തുവരുന്നതിൻറേതാണെന്ന് ധരിച്ച അമ്മ അതത്ര വിഷയമാക്കിയുമില്ല .മുഖത്തെയും കണ്ണിലേയും വിരൾച്ചയും ക്രമാതീതമായ മിടിപ്പും കണ്ടപ്പോൾ അവളുടെ രക്ത പരിശോധനക്ക് വിട്ടു .റിസൾട്ട് കിട്ടിയപ്പോൾ അവൾക്കു അനീമിയ സ്ഥിതീകരിച്ചു.

രക്തത്തിൽ കാണപെടുന്ന ചുവന്ന രക്താണുക്കളാണ്‌ ശരീരത്തിന്റെ പ്രവർത്തനത്തിനാവശ്യമായ ഓക്സിജനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നത്.ചുവന്ന രക്താനുക്കളിൽ അടങ്ങിയിരിക്കുന്ന ഹീമോഗ്ലോബിൻ ആണ് ഓക്സിജനെ ശരീരത്തിലേക്കും ചീത്ത വായുവായ കാർബണ്‍ ഡൈ ഒക്സൈടിനെ പുറത്തോട്ട് തള്ളാനും സഹായിക്കുന്നത് .ഈ ഹീമോഗ്ലോബിന്റെ കുറവാണ് യഥാർത്ഥത്തിൽ അനീമിയയിൽ സംഭവിക്കുന്നത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Baiju’s Vlogs

Comments are closed.