സിമ്പിൾ ക്യൂട്ട് ലുക്കിൽ തിളങ്ങി വീണ്ടും അനിഖ; ഇക്കുറി ഫോട്ടോഷൂട്ട് സൽവാറിൽ… | Anikha Surendran Photoshoot In Salwar

Anikha Surendran Photoshoot In Salwar : ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് അനിഖ സുരേന്ദ്രൻ. ഇന്ന് മലയാളത്തിൽ മാത്രമല്ല തമിഴിലും തിരക്കുള്ള താരമാണ് അനിഖ. ചുരുങ്ങിയ സമയം കൊണ്ട് തന്നെ അമിതാഭ് ബച്ചൻ, മമ്മൂട്ടി, മോഹൻലാൽ, അജിത്ത്, നയൻതാര തുടങ്ങിയ മുൻനിര അഭിനയ പ്രതിഭകൾക്കൊപ്പം തിളങ്ങാൻ താരത്തിന് കഴിഞ്ഞു. സിനിമകളിൽ തിളങ്ങുന്നതിനോടൊപ്പം തന്നെ പരസ്യ ചിത്രങ്ങളിലും അഭിനയിക്കാറുണ്ട് അനിഖ.

മോഡലിങ്ങിലും സജീവമാണ് താരം. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ അനിഖ തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും എപ്പോഴും ആരാധകരുമായി പങ്കുവെക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ 1.5 മില്യണിൽ അധികം ഫോളോവേഴ്സ് ഉണ്ട് അനിഖയ്ക്ക്.തൻറെ ഇൻസ്റ്റാഗ്രാം പേജിലൂടെ അനഘ പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ഫാഷൻ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. സൽവാറിൽ സിമ്പിൾ ക്യൂട്ട് ലുക്കിലാണ് അനിഖ എത്തിയിരിക്കുന്നത്.

Anikha Surendran Photoshoot In Salwar
Anikha Surendran Photoshoot In Salwar

ഫ്ലോറൽ വർക്കോട് കൂടിയ സിമ്പിൾ സൽവാറാണ് താരത്തിൻറെ കോസ്റ്റ്യൂം. ആഭരണങ്ങളായി അധികം ആക്സസറീസ് ഒന്നും ഉപയോഗിച്ചിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്. കമ്മലും ചെറിയൊരു മോതിരവും മാത്രമാണ് താരം ഉപയോഗിച്ചിരിക്കുന്നത്.ഇതിനുമുമ്പും അനിഖയുടെ ഫോട്ടോഷൂട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വെള്ളയിൽ പല നിറങ്ങളിലുള്ള ഡോട്ടുകൾ ഉള്ള പോൾക്ക ഡോട്ട് സാരിയിലുള്ള താരത്തിന്റെ ഫോട്ടോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു . നിമിഷനേരം കൊണ്ടാണ് ഈ ചിത്രങ്ങൾ വൈറലായത്.

നയൻതാരയുടെ മകളായി നിരവധി സിനിമകളിൽ തിളങ്ങാൻ അവസരം ലഭിച്ച അനിഖ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഇത്തരം ചിത്രങ്ങളിലൂടെയാണ്. വിശ്വാസം എന്ന സിനിമയിൽ അജിത്തിന്റെ മകളായി തിളങ്ങാനും അനിഖയ്ക്ക് സാധിച്ചു. 2010 മുതൽ അഭിനയരംഗത്ത് സജീവമായ അനിഖ മലപ്പുറം മഞ്ചേരി സ്വദേശിയാണ്. അഞ്ചു സുന്ദരികൾ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും നേടിയിരുന്നു താരം.