മലയാളത്തിലും തമിഴിലും തെന്നിന്ത്യൻ സിനിമ ലോകത്ത് തിളങ്ങിയ നടി; മലയാള സിനിമയിലെ സൂപ്പർ താര നായികയെ അറിയുമോ… | Anju Prabakar LIfe Story News Malayalam

Anju Prabakar LIfe Story News Malayalam : മലയാളം സിനിമ മേഖലയിലേക്ക് വളരെ ചെറിയ കാലയളവിൽ തന്നെ പ്രവേശിച്ച താരമാണ്‌ അഞ്ജു പ്രഭാകരൻ. ബാലതാരമായി എത്തി കൗമാരവും യൗവ്വനവും എല്ലാം ഹിറ്റാക്കി മാറ്റിയ താര സുന്ദരിയാണ് അഞ്ജു. മലയാള സിനിമയിലെ അഭിനയ കുലപതികളായ മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള മുന്‍നിര താരങ്ങള്‍ക്കൊപ്പം ബാലതാരമായും നായിക കഥാപാത്രമായ അഞ്ജു അഭിനയിച്ചു. ബാലതാരമായി അരങ്ങേറിയ അഞ്ജു മമ്മുട്ടിയുടെ മകളായും പിന്നീട് പെങ്ങളായും ഭാര്യയായും അഭിനയിച്ചിട്ടുണ്ട്.രണ്ടാം വയസില്‍ ‘ഉതിര്‍പ്പൂക്കള്‍’ എന്ന തമിഴ് ചിത്രത്തില്‍ ബാലതാരമായി കൊണ്ടായിരുന്നു തമിഴ്‌നാട് സ്വദേശിയായ അഞ്ജു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

‘ഓർമ്മയ്ക്കായ്’ എന്ന ചിത്രത്തിലൂടെയാണ് അഞ്ജു മലയാളത്തിലെത്തുന്നത്. എൺപതുകളിൽ ബേബി അഞ്ജു എന്ന പേരിലായിരുന്നു ഈ നടി അറിയപ്പെട്ടത്. 1983ൽ ജോഷിയുടെ സംവിധാനത്തിലിറങ്ങിയ ആ രാത്രി എന്ന സിനിമയിലാണ് ബാലതാരമായി അഞ്ജു മമ്മുട്ടിയുടെ കൂടെ അഭിനയിക്കുന്നത്. പിന്നീട് 1992 ൽ ഇറങ്ങിയ കിഴക്കൻ പത്രോസ് എന്ന സിനിമയിൽ മമ്മുട്ടിയുടെ പെങ്ങളായും തുടർന്ന് കൗരവർ എന്ന സിനിമയിൽ ഭാര്യയായും അഭിനയിച്ചു.

anju prabakar LIfe Story News Malayalam
anju prabakar LIfe Story News Malayalam

മലയാളത്തിലെ ചുരുക്കം ചില നടിമാർക്ക് മാത്രമാണ് പല കാലഘട്ടങ്ങളിലായി ഒരേ നായകൻ്റെ കൂടെ പല പ്രായത്തിൽ അഭിനയിക്കാൻ സാധിച്ചിട്ടൊള്ളൂ. അതിൽ ഒരാളാണ് അഞ്ജു പ്രഭാകരന്‍. ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കേറിയ നടിമാരില്‍ ഒരാളായിരുന്ന അഞ്ജുവിന് മലയാള സിനിമാ ഇന്‍ഡസ്ട്രിക്ക് പുറമെ തമിഴ് അടക്കമുള്ള തെന്നിന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രികളില്‍ നിന്നും നിരവധി അവസരങ്ങള്‍ തേടിയെത്തി.നേരത്തെ 1979ൽ ഒത്തിരി പൂക്കൾ എന്നൊരു തമിഴ് സിനിമയിൽ കൂടിയാണ് താരം അഭിനയ ലോകത്തേക്ക് എത്തിയത്.

തുടർന്ന് തമിഴ് മലയാളം തെലുങ്ക് സിനിമകളിൽ നായികയായി മാറുകയായിരുന്നു. ഭരതന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ക്ലാസിക് ചിത്രം താഴ്‌വാരമാണ് അഞ്ജു പ്രഭാകറിന് മലയാള സിനിമയില്‍ ഒരു ഹൈപ്പ് ആദ്യമായി സൃഷ്ടിച്ചത്. നീലഗിരി, കിഴക്കന്‍ പത്രോസ്, മിന്നാരം, നിറപ്പകിട്ട്, ജനകീയം, ജ്വലനം, ഈ രാവില്‍, നരിമാന്‍, ഊട്ടിപ്പട്ടണം, പണ്ട് പണ്ടൊരു രാജകുമാരി, ഏഴരപ്പൊന്നാന തുടങ്ങിയ സിനിമകളിൽ നിർണായക റോൾ വഹിച്ചു. നായിക കഥാപാത്രങ്ങള്‍ക്ക് അപ്പുറം ഗ്ലാമര്‍ വേഷങ്ങളിലും തിളങ്ങി.സിനിമയില്‍ തിളങ്ങി നില്‍ക്കവെയാണ് അഞ്ജുവിന്റെ വിവാഹം.