കിടിലൻ മേക്കോവറിൽ തിളങ്ങി പ്രേക്ഷകരുടെ പ്രിയതാരം അനുപമ പരമേശ്വരൻ; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു … | Anupama Parameswaran In Eternal Look Goes Viral Malayalam

Anupama Parameswaran In Eternal Look Goes Viral Malayalam : വളരെ ചുരുങ്ങിയ സിനിമകളിലൂടെ മലയാളി മനസ്സിൽ ഇടംനേടിയ താരമാണ് അനുപമ പരമേശ്വരൻ. പ്രേമം എന്ന മലയാള ചിത്രത്തിലൂടെ മലയാളി മനസ്സിലേക്ക് ചേക്കേറിയ ദൃശ്യവിസ്മയം. മലയാളത്തിൽ മാത്രമല്ല തെലുങ്ക് തമിഴ് സിനിമ മേഖലകളിലും താരം തന്റെതായ കരവിരുത് തെളിയിച്ചിട്ടുണ്ട്. കേവലം അഭിനയത്തിൽ മാത്രം ഒതുങ്ങാതെ മോഡലിംഗ് രംഗത്തും താരം നിറസാന്നിധ്യമാണ്.

രൂപഭംഗി കൊണ്ടും അഭിനയ മികവു കൊണ്ടും ആരാധക ഹൃദയം കീഴടക്കിയ വ്യക്തിത്വമാണ്.12.3 മില്യൺ ആളുകളാണ് ഇൻസ്റ്റഗ്രാമിൽ അനുപമയെ പിന്തുണയ്ക്കുന്നത്. ജെയിംസ് ആൻഡ് ആലീസ്, ജോമോന്റെ സുവിശേഷങ്ങൾ, മണിയറയിലെ അശോകൻ, തുടങ്ങി വളരെ കുറച്ച് മലയാളം സിനിമകൾ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളത്. മലയാള ടെലിവിഷൻ രംഗത്ത് അത്രതന്നെ സജീവമല്ലെങ്കിലും തന്നെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാൻ താരം മടിക്കാറില്ല.

സോഷ്യൽ മീഡിയയിലൂടെ തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴത്തെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വളരെ സിമ്പിൾ മേക്കപ്പോടെ തലയിൽ പൂവും ചൂടി പച്ചയും മഞ്ഞയും നിറത്തിലുള്ള ഡിസൈനോട് കൂടി ഉള്ള വസ്ത്രമണിഞ്ഞ് താരം എത്തിയിരിക്കുന്നത്.

പങ്കുവെച്ച ചിത്രങ്ങൾ ഒക്കെയും ഇരു കൈകളും നീട്ടിയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്. “ഞാൻ പുഞ്ചിരിക്കുന്നില്ല, നിങ്ങളുടെ എല്ലാ സ്നേഹവും ശ്രദ്ധയും എന്നിൽ ശാന്തവും നിർവൃതിയും നിലനിർത്തുന്നു.” എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ പുതിയ ചിത്രങ്ങൾക്കും വിശേഷങ്ങൾക്കുമായി ആരാധകർ
കാത്തിരിക്കുകയാണ്.