നാടൻ ലുക്കിൽ തിളങ്ങി അനുപമ..!! കണ്ണ് തട്ടാതിരിക്കട്ടെ എന്ന് ആരാധകർ… | Anupama Parameswaran vishu
Anupama Parameswaran : അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം എന്ന ഹിറ്റ് സിനിമയിലൂടെ സിനിമ ലോകത്തേക്ക് വന്ന താരമാണ് അനുപമ പരമേശ്വരൻ. ചിത്രത്തിൽ നിവിന്റെ മൂന്ന് നായികമാരിൽ ഒരാളായി എത്തിയ താരം അവതരിപ്പിച്ച കഥാപാത്രം മേരി എന്നതായിരുന്നു. ഈ ഒരു കഥാപാത്രത്തിലൂടെ തന്നെ സിനിമ ലോകത് തന്റേതായ ചുവടുകൾ ഉറപ്പിക്കാൻ കഴിഞ്ഞ താരമാണ് അനുപമ…
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയാണ് അനുപമയുടെ സ്വദേശം. ആദ്യ സിനിമ തന്നെ വൻ ഹിറ്റ് ആക്കാൻ കഴിഞ്ഞത് താരത്തിന്റെ താരമൂല്യം വർധിപ്പിക്കിനും സിനിമ ലോകത്തെ ചുവടുകൾ ഉറപ്പിക്കാനും ഏറെ സഹായകമായി. പ്രേമത്തിന് ശേഷം ജെയിംസ് ആൻഡ് ആലീസ്, ജോമോന്റെ സുവിശേഷങ്ങൾ, കുറുപ്പ്, മണിയറയിൽ അശോകൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞു.
പ്രേമത്തിന്റെ തന്നെ തെലുങ്ക് റീമേക്കിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും കൂടാതെ തമിഴിലും തെലുങ്കിലും കന്നടയിലും ഒരുപോലെ സജീവമായ താരത്തിന് സൗത്ത് ഇന്ത്യയിൽ ഏറെ ആരാധകരാണുള്ളത്. ഇൻസ്റ്റാഗ്രാമിൽ 11.3m ഫോള്ളോവേർസ് ആണ് താരത്തിനുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുതിയ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിഷു ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചുവന്ന ബ്ലൗസിൽ നല്ല കസവ് കരയുള്ള സെറ്റ് സാരിയാണ് താരത്തിന്റെ വേഷം. ഫോട്ടോഷൂട് ചിത്രങ്ങളും വിഡിയോയും താരം ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ചിതങ്ങൾക്ക് ആശംസയും കമന്റുമായി വന്നിരിക്കുന്നത്…