ശാലിനിയെ പോലെ അല്ല ശാലിനിയെക്കാൾ സുന്ദരി….😍 ശാലിനിയുടെയും അജിത്തിന്റെയും മകൾ അനുഷ്‌കയുടെ പുതിയ ഫോട്ടോ സോഷ്യൽ മീഡിയായിൽ വൈറലാവുന്നു🔥

തമിഴകത്തു മാത്രമല്ല മലയാളി പ്രേക്ഷകരുടെ ഇടയിലും പ്രിയപ്പെട്ട താരജോഡികളാണ് അജിത്തും ശാലിനിയും. അധികം എങ്ങും പ്രത്യക്ഷപെടാത്ത താരജോടികൾ എന്ന് വേണം വിശേഷിപ്പിക്കാൻ. മലയാളിയായ ശാലിനി വിവാഹം ചെയ്ത് കേരളത്തിന് മരുമകനായി മാറിയ തല മലയാളികളുടെ സ്വന്തം വീട്ടിലെ അം​ഗത്തെപോലെയാണ്. ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷം ദീപാവലി ആഘോഷത്തിന്റെ ഭാഗമായി താര കുടുംബം പങ്ക് വെച്ചിരിക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്.

ഒരുപാട് വർഷങ്ങൾക്ക് ശേഷം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട അജിത്തിന്റെ മകളായ അനുഷ്‌കയുടെ ഫോട്ടോ ആഘോഷമാക്കുകയാണ് ആരാധകർ ഇപ്പോൾ. അജിത്തിന്റെ ഇളയ മകൻ ജനിച്ച സമയത്ത് ‘കുട്ടിത്തല’ എന്ന ഹാഷ് ടാഗിൽ ട്വിറ്ററിൽ ട്രെന്റിങ് ആയിരുന്നു. എന്നാൽ മകളായ അനുഷ്‌കയുടെ ചിത്രങ്ങൾ വളരെ അപൂർവ്വമായി മാത്രമാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ ശാലിനിയുടെ സഹോദരിയും സിനിമ നടിയുമായ ശാമിലിയാണ് ദീപാവലി ആഘോഷത്തിന്റെ ഭാഗമായി എടുത്ത ഫോട്ടോ തന്റെ ഇൻസ്റ്റഗ്രാമം പേജിലൂടെ പങ്കുവച്ചത്.

അനുഷ്‌ക വളർന്ന് വലിയ കുട്ടിയായെന്നാണ് ആരാധകർ ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്യ്തിരിക്കുന്നത്. മകൾ വളർന്ന് അമ്മയോളം എത്തി. അമ്മയോളം തന്നെ സുന്ദരിയുമായി. എന്നാൽ അമ്മയ്ക്ക് ഇപ്പോഴും കാര്യമായ മാറ്റങ്ങൾ ഒന്നും ഇല്ല ശാലിനി ഇപ്പോഴും അനിയത്തി പ്രാവ് എന്ന ചിത്രത്തിൽ കണ്ട അതേ ലുക്കിലാണ് എന്നാണ് ആരാധകരുടെ കമന്റുകൾ. അമ്മയ്ക്കും ചിറ്റയ്ക്കും ഒപ്പം അതീവ സുന്ദരിയായി അനുഷ്‌കയെയും ചിത്രത്തിൽ കാണാം.

മകൾ വലിയ പെണ്ണ് ആയെങ്കിലും ശാലിനി ഇപ്പോഴും ആ പഴയ അനിയത്തി പ്രാവ് എന്ന സിനിമയിൽ കണ്ട അതേ പോലെയാണ്. ആ ചിരിയും രൂപവും ഒന്നും മാറിയിട്ടില്ല. തലയുടെ മകൾ തലയെ പോലെ സുന്ദരി എന്ന കമന്റുകളാണ് ഫോട്ടോയ്ക്ക് വരുന്ന ഭൂരിഭാഗം കമന്റുകളും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malayali Live ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.