കള്ളക്കണ്ണനെ തിരഞ്ഞ് സോഷ്യൽ മീഡിയ..!! ശ്രീകൃഷ്ണ ജയന്തി നാളിൽ മലയാളി മനം കവർന്ന് പ്രിയതാരം അനുശ്രീ… | Anusree In Janmashtami Looks Pics Goes Viral

Anusree In Janmashtami Looks Pics Goes Viral : മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണല്ലോ അനുശ്രീ. ലാൽ ജോസിന്റെ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിൽ നായികയായി തന്നെ അരങ്ങേറ്റം കുറിച്ച താരം പിന്നീട് മലയാളത്തിലെ യുവ നായികമാർക്കിടയിൽ തന്റേതായ ഒരു സ്ഥാനം തന്നെ കണ്ടെത്തുകയായിരുന്നു. മാത്രമല്ല ചുരുങ്ങിയ കാലം കൊണ്ട് തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങളിലും വേഷങ്ങളിലും നിറഞ്ഞു നിന്നുകൊണ്ട് അഭിനയ ലോകത്ത് സജീവമായി മാറുകയും ചെയ്യുകയായിരുന്നു.

നാടൻ വേഷങ്ങളെ പോലെ തന്നെ മറ്റ് ഏത് വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് ചുരുക്കം ചില സിനിമകളിലൂടെ തന്നെ അനുശ്രീ തെളിയിക്കുകയും ചെയ്യുകയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമായ താരത്തിന് വലിയ രീതിയിലുള്ള പിന്തുണ തന്നെയാണ് ലഭിക്കാറുള്ളത്. മാത്രമല്ല ഒന്നര മില്യണിലധികം പേർ പിന്തുടരുന്ന സെലിബ്രിറ്റി എന്ന നിലയിൽ വ്യത്യസ്തമായ ഗെറ്റപ്പുകളിലും കോസ്റ്റ്യൂമുകളിലും താരം പലപ്പോഴും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്.

ട്രഡീഷണൽ കോസ്റ്റ്യൂമുകളിലും മോഡേൺ ഔട്ട് ഫിറ്റുകളിലും ഒരുപോലെ തിളങ്ങാനും ഇവർക്ക് സാധിക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ, വീണ്ടുമൊരു കിടിലൻ ഫോട്ടോഷൂട്ടിലൂടെ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് താരം. ഇത്തവണ മറ്റേതുമല്ല, അവതാര പുരുഷനായ ശ്രീകൃഷ്ണ ഭഗവാന്റെ വേഷത്തിലാണ് താരം തിളങ്ങിയിട്ടുള്ളത്. തലയിൽ തലപ്പാവും കഴുത്തിൽ പൂമാലയും കയ്യിൽ ഓടക്കുഴലുമായി ഒരു വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഈയൊരു ചിത്രം പകർത്തിയിട്ടുള്ളത്.

സെലിബ്രിറ്റി ഫാഷൻ ഫോട്ടോഗ്രാഫറായ നിതിൻ നാരായണൻ പകർത്തിയ ഈ ഒരു ചിത്രങ്ങൾ “ചിങ്ങമാസത്തിൽ കറുത്ത പക്ഷത്തിലെ അഷ്ടമിയും രോഹിണിയും ചേർന്ന നാളിൽ ഭൂജാതനായ അമ്പാടികണ്ണനെ മനസ്സുകൊണ്ടും ശരീരംകൊണ്ടും പ്രണയിക്കുന്ന എല്ലാവർക്കും ശ്രീകൃഷ്ണജയന്തി ആശംസകൾ.. അവതാരപുരുഷനായ ശ്രീകൃഷ്ണ ഭഗവാന്റെ പാദാരവിന്തങ്ങളിൽ സമർപ്പിക്കട്ടെ…” എന്നൊരു ക്യാപ്ഷനിലാണ് അനുശ്രീ പങ്കുവെച്ചിട്ടുള്ളത്. ഈയൊരു ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ നിമിഷം നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതോടെ നിരവധി പേരാണ് ഈയൊരു പ്രയത്നത്തിന് അഭിനന്ദനങ്ങളും ആയി എത്തുന്നത്.