ലുക്ക്‌ അറ്റ് മീ.. ചുവപ്പിൽ അഴക് വിടർത്തി അനുശ്രീ; വൈറലായി താരത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട്… | Anusree’s Photoshoot In Red Outfit Goes Viral

Anusree’s Photoshoot In Red Outfit Goes Viral : മലയാള സിനിമാ ലോകത്ത് വർഷങ്ങൾക്കിപ്പുറവും സജീവമായി നിലകൊള്ളുന്ന ചുരുക്കം ചില യുവ നടിമാരിൽ ഒരാളാണല്ലോ അനുശ്രീ. ഡയമണ്ട് നെക്ലൈസ് എന്ന ലാൽ ജോസ് ചിത്രത്തിലൂടെ അഭിനയ ലോകത്ത് എത്തിയത് മുതൽ ഇന്നുവരെ പ്രേക്ഷകരെ മടുപ്പിക്കാത്ത രീതിയിലുള്ള അഭിനയപാടവം കൊണ്ട് സിനിമാ പ്രേമികളുടെ പ്രിയതാരങ്ങളിൽ ഒരാളായി മാറുകയായിരുന്നു ഇവർ.

തന്റെ കരിയറിന്റെ തുടക്കകാലത്ത് നാട്ടിൻപുറത്തുകാരി വേഷങ്ങളായിരുന്നു താരത്തെ തേടിയെത്തിയിരുന്നത് എങ്കിൽ ഇന്ന് ഏതൊരു വേഷത്തെയും അതിന്റെ പൂർണ്ണതയിൽ അഭിനയിച്ച് ഫലിപ്പിക്കാൻ അനുശ്രീക്ക് സാധിക്കുന്നുണ്ട് എന്നാണ് നിരൂപകരിൽ പലരും അഭിപ്രായപ്പെടുന്നത്. തുടക്കകാലത്ത് നാടൻ വേഷങ്ങളിലൂടെ തിളങ്ങിയെങ്കിലും പിന്നീട് മോഡേൺ, വെസ്റ്റേൺ കോസ്റ്റ്യൂമുകളിലുള്ള ഫോട്ടോഷൂട്ടുകളിലൂടെ തിളങ്ങിയതോടെ മോളിവുഡിൽ ഏറെ തിരക്കേറിയ ഒരു നടിയായി മാറുകയായിരുന്നു ഇവർ.

Anusree's Photoshoot In Red Outfit Goes Viral
Anusree’s Photoshoot In Red Outfit Goes Viral

മാത്രമല്ല ഈയിടെ ജിത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 12ത് മാൻ എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളിൽ ഒരാളായി എത്തി പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം തന്റെ ഫോട്ടോഷൂട്ടുകളും വിശേഷങ്ങളും താരം പങ്കുവെക്കാറുണ്ട് എന്നതിനാൽ തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ഇത്തരം ചിത്രങ്ങൾക്ക് ലഭിക്കാറുള്ളത്.1.5 മില്യണിൽ അധികം പേർ ഫോളോ ചെയ്യുന്ന സെലിബ്രിറ്റി എന്ന നിലയിൽ താൻ പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകളിൽ എപ്പോഴും വ്യത്യസ്തത കൊണ്ടുവരാൻ അനുശ്രീ ശ്രമിക്കാറുണ്ട്.

ഇത്തരത്തിൽ ട്രഡീഷണൽ ഡ്രസ്സിലും , മോഡേൺ വെസ്റ്റേൺ കൊസ്റ്റ്യൂമുകളിലും ഒരുപോലെ തിളങ്ങാൻ താരത്തിന് സാധിക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ വീണ്ടുമൊരു ഗ്ലാമറസ് ഫോട്ടോഷൂട്ടിലൂടെ ആരാധകരെ കയ്യിലെടുത്തിരിക്കുകയാണ് താരം. മിഡ് ക്ലോസപ്പ് ഷോട്ടിൽ ചുവപ്പ് നിറത്തിലുള്ള കോസ്റ്റ്യൂമിൽ അതി സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. “ലുക്ക്‌ അറ്റ് മീ” എന്ന ക്യാപ്ഷനിൽ പങ്കുവെച്ച ഈയൊരു കിടിലൻ ചിത്രം പകർത്തിയത് പ്രണവ് രാജ് എന്ന ഫോട്ടോഗ്രാഫറാണ്. മാത്രമല്ല തന്റെ ഈ സ്റ്റൈലിന് പിന്നിലെ കലാകാരനായ ശബരി നാഥിനെയും താരം ക്യാപ്ഷന് താഴെ സൂചിപ്പിക്കുന്നുണ്ട്.