ഓ മൈ ഗോഡ്..!! അവാർഡ് കിട്ടിയ വാർത്ത വിശ്വസിക്കാനാവാതെ തലയിൽ കൈവെച്ച് നടി അപർണ ബാലമുരളി… | Aparna Balamurali Response Goes Viral News Malayalam
Aparna Balamurali Response Goes Viral News Malayalam : നടി അപർണ ബാലമുരളി ഇന്ന് ഏറെ സന്തോഷത്തിലാണ്. പറഞ്ഞറിയിക്കാനാവാത്ത സന്തോഷം, അഭിമാനം. മികച്ച നടിക്കുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയ അപർണ ഇന്നലെ രാവിലെ മുതൽ തന്നെ വലിയ ടെൻഷനിലായിരുന്നു. അവാർഡ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ മാധ്യമങ്ങളും മറ്റും അപർണ നിലവിൽ ചെയ്തുകൊണ്ടിരിക്കുന്ന സിനിമയുടെ ലൊക്കേഷനിലേക്ക് തിരിച്ചിരുന്നു. എല്ലാവരും ഇവിടെ വരെ വന്നതിൽ ഏറെ സന്തോഷം എന്നുപറയുമ്പോഴും തന്റെ ടെൻഷൻ പങ്കുവയ്ക്കാൻ താരം മറന്നില്ല.
‘നിങ്ങളെല്ലാം ഇവിടം വരെ വന്നതിൽ സന്തോഷം. പക്ഷെ ഇവിടെ വരെ വന്നിട്ട് കാര്യമില്ലാതായി പോകുമോ എന്ന ടെൻഷൻ ശരിക്കും എനിക്കുണ്ടായിരുന്നു…നിങ്ങളൊക്കെ എന്നിൽ കാണിച്ച ആ വിശ്വാസവും ഒരു അവാർഡ് തന്നെയാണ്”…’ഇനി ഉത്തരം’ എന്ന സിനിമയുടെ ലൊക്കേഷനിലാണ് ഇപ്പോൾ അപർണ. സിദ്ധാർഥ് മേനോൻ അടക്കമുള്ള അണിയറ പ്രവർത്തകർ ആഹ്ളാദപ്രകടനം നടത്തിയത് അപർണയ്ക്ക് ജയ് വിളിച്ചുകൊണ്ടും കേക്ക് മുറിച്ച് മധുരം പങ്കിട്ടുമൊക്കെയായിരുന്നു.
സൂരറൈ പൊട്രുവിലെ ബൊമ്മിയെ മികവുറ്റ രീതിയിൽ അവതരിപ്പിച്ചതിനുള്ള അംഗീകാരമാണ് അപർണയെ തേടിയെത്തിയത്. നല്ല എഫര്‍ട്ട് എടുത്ത് ചെയ്ത സിനിമയ്ക്ക് അംഗീകാരം കിട്ടിയപ്പോള്‍ ഏറെ സന്തോഷമെന്നും സംവിധായിക സുധാ കൊങ്കാരയ്ക്ക് ഒത്തിരി നന്ദിയെന്നും അപർണ പ്രതികരിച്ചു. തന്നെ വിശ്വസിച്ച് ഇങ്ങനെയൊരു കഥാപാത്രം ഏൽപ്പിച്ച സുധാ മാമിനോട് എന്നും കടപ്പെട്ടിരിക്കുന്നു.
സുരരൈപോട്ര് സിനിമ തന്റെ ജീവിതത്തിലെ വലിയൊരു ഏട് തന്നെയാണെന്നത് നേരത്തെ ഉറപ്പിച്ചിരുന്നു. ഇപ്പോൾ അവാർഡിന്റെ രൂപത്തിലും ആ സന്തോഷവും അഭിമാനവും ഇരട്ടിയായി. എന്തായാലും അവാർഡിന്റെ തിളക്കത്തിലാണ് അപർണ ബാലമുരളി ഇപ്പോൾ. മലയാളികൾക്ക് എന്നും ഏറെ പ്രിയപ്പെട്ട നടി തന്നെയാണ് അപർണ. വേറിട്ട അഭിനയശൈലിയും സൗന്ദര്യവും താരത്തെ മറ്റ് യുവനായികമാരിൽ നിന്ന് മാറ്റിനിർത്താറാണ് പതിവ്.