ആപ്പിൾ തൈ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ മുളപ്പിച്ചെടുക്കാം…!!

ആപ്പിൾ തൈ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ മുളപ്പിച്ചെടുക്കാം…!! എല്ലാവർക്കും ഇഷ്ടമുള്ള ഒരു പഴവർഗം ആപ്പിൾ. ഒത്തിരി ഔഷധഗുണങ്ങളും ഒരു ഫലവർഗം കൂടിയാണ്.
ആപ്പിൾ എങ്ങിനെ നമ്മുടെ വീടുകളിൽ തന്നെ മുളപ്പിച്ചെടുക്കാം എന്ന് കാണാം. ഏത് കലാവസ്ഥയിലും വളർത്തിയെടുക്കാൻ എന്തെല്ലാം വേണം, അതിന് എന്തെല്ലാമാണ് ചെയ്യേണ്ടത്, എങ്ങനെ ആണ് വിത്ത് മുളപ്പിക്കുന്നത്…?

അതിനായി ആദ്യം ചെയ്യേണ്ടത് ആപ്പിളിന്റെ കുരുക്കൾ എടുക്കുക എന്നതാണ്. ശ്രദ്ധാപൂർവ്വം മുറിഞ്ഞു പോകാത്ത രീതിയിൽ ആപ്പിളിൽ നിന്നും വിത്തുകൾ എടുക്കേണം. എന്നിട്ട് 48 മണിക്കൂർ അതായത് രണ്ടുദിവസം വെള്ളത്തിൽ സൂക്ഷിച്ചു വെക്കണം. അതിനുശേഷം വെള്ളത്തിൽ നിന്നും എടുത്തു അതിൻറെ പുറത്തുള്ള കറുത്ത തൊലി ശ്രദ്ധാപൂർവ്വം കളയണം

ഈ വിത്തുകൾ എയർ ടൈറ്റ് ആയിട്ടുള്ള ഒരു പാത്രത്തിലേക്ക് മാറ്റണം. പാത്രത്തിലേക്ക് മാറ്റുമ്പോൾ ശ്രദ്ധിക്കേണ്ടത് താഴെ ഒരു ടിഷ്യു പേപ്പർ വെക്കേണ്ടതാണ്. അത് വെള്ളം കൊണ്ട് നനച്ചു കൊടുക്കുക. ഈർപ്പം നിലനിർത്തുന്നതിന് വേണ്ടിയാണിത്. എന്നിട്ട് വിത്തുകൾ ഇതിലേക്ക് ഇട്ടതിനുശേഷം മുകളിലും ഒരു ടിഷ്യു പേപ്പർ വയ്ക്കണം. നനച്ചു കൊടുത്തതിനു ശേഷം നന്നായി ടൈറ്റ് ചെയ്ത് അടച്ചു സൂക്ഷിക്കണം. രണ്ട് ദിവസത്തിനുള്ളിൽ തന്നെ മുളകൾ വരുന്നത് കാണാം…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Melethil Home gardenMelethil Home garden

Comments are closed.